Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:38 AM IST Updated On
date_range 9 April 2022 5:38 AM ISTമദ്യപിച്ച് ജോലി ചെയ്ത എസ്.ഐക്ക് സസ്പെൻഷൻ
text_fieldsbookmark_border
കൊട്ടാരക്കര: മദ്യപിച്ച് ജോലി ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ. വിജുവിനെയാണ് ജില്ല പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബുധനാഴ്ച കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ നൈറ്റ് പട്രോളിങ്ങിനിടെ, ഹൈവേ പട്രോളിങ് വാഹനത്തിൽ മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. അനുമതി നൽകണം കൊട്ടാരക്കര: ആദിവാസികൾക്ക് വനത്തിൽ പ്രവേശിച്ച് വനവിഭവങ്ങൾ ശേഖരിച്ച് പൊതു വിപണിയിൽ വിപണനം നടത്താനുള്ള അനുമതി നൽകണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) ആവശ്യപ്പെട്ടു. പാർട്ടിയുടെ ദക്ഷിണ മേഖല നേതൃസമ്മേളനം മേയ് ഏഴിന് കൊല്ലം അമ്പാടി ഹോട്ടൽ കൺവെൻഷൻ ഹാളിൽ നടക്കുമെന്ന് സംസ്ഥാന ചെയപേഴ്സൺ പ്രസീദ അഴീക്കോട്, വൈസ് പ്രസിഡന്‍റ് സബർമതി ജയശങ്കർ, വർക്കിങ് പ്രസിഡന്‍റ് സലാം ആദിനാട്, ട്രഷറർ നിഷാന്ത് തിരുവങ്ങാട്, ജില്ല പ്രസിഡന്‍റ് ഡോ. ബർണാഡ്, ജില്ല സെക്രട്ടറി പ്രദീപ് ബോധി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story