Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:35 AM IST Updated On
date_range 9 April 2022 5:35 AM ISTനിയന്ത്രണം വിട്ട പിക്-അപ് വാനിടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
ചാത്തന്നൂർ: നിയന്ത്രണം വിട്ട പിക്-അപ് വാൻ കാറിലും സ്കൂട്ടറിലും കടയിലും ഇടിച്ച് മൂന്നുപേർക്ക് പരിക്ക്. കാൽനട യാത്രക്കാരനായ മുഹമ്മദ് ഇസ്മയിൽ (50), സ്കൂട്ടർ യാത്രക്കാരനായ സദാനന്ദൻ (64), പിക്-അപ് ഡ്രൈവർ തമിഴ്നാട് സ്വദേശി ലിംഗദുരൈ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ച നാലരയോടെ ചാത്തന്നൂർ ജങ്ഷനിലാണ് അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന തമിഴ്നാട് രജിസ്ട്രഷൻ പിക്-അപ് വാൻ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിലും സ്കൂട്ടറിലും സമീപത്തെ പെട്ടിക്കടയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. പിക്-അപ് വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ചാത്തന്നൂർ പൊലീസ് കേസെടുത്തു. കോളജ് യൂനിയൻ ഉദ്ഘാടനം (ചിത്രം) ഇരവിപുരം: പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളജിലെ കോളജ് യൂനിയൻ ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.പി.എം. മുബാറക് ഉദ്ഘാടനം ചെയ്തു. ആർട്സ് ക്ലബ് ഉദ്ഘാടനം സിനിമാ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ നിർവഹിച്ചു. യൂനിയൻ ചെയർമാൻ നിജാസ് ബാബു അധ്യക്ഷത വഹിച്ചു. കോളജ് വൈസ് ചെയർമാൻ വൈ. നൗഷാദ്, പ്രിൻസിപ്പൽ ഡോ.എൻ. അനിത, വൈസ് പ്രിൻസിപ്പൽ ഡോ.കെ.എസ്. മിനി, പി.ടി.എ പ്രസിഡന്‍റ് പട്ടത്താനം സുനിൽ എന്നിവർ സംസാരിച്ചു. പിഎച്ച്.ഡി. നേടിയ എം.എഡ്. ഡിപ്പാർട്ട്മെന്‍റ് അസി. പ്രഫസർ കെ.എസ്.സിനിയെ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story