Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:32 AM IST Updated On
date_range 9 April 2022 5:32 AM ISTടൂൾകിറ്റ് വിതരണം
text_fieldsbookmark_border
ഓച്ചിറ: പട്ടികജാതി വികസന വകുപ്പിന്‍റെ ഓച്ചിറ ഗവ. ഐ.ടി.ഐയിൽ കഴിഞ്ഞവർഷങ്ങളിൽ വിജയിച്ചവർക്കുള്ള ടൂൾ കിറ്റ് വിതരണവും ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനവും നടത്തി. പട്ടികജാതി വികസനവകുപ്പ് ജോയന്‍റ് ഡയറക്ടർ ജോസഫ്ജോൺ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.എസ്. സാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ എ. രാകേഷ്, പി.ടി.എ പ്രസിഡന്‍റ് വി. രാജൻ, വിനീഷ് വി. നായർ, സി.എസ്. സുഭാഷ്, ഇന്ദിരസെജി, ലിജി ജോസഫ്, എസ്. ലക്ഷ്മി, അഭിലാഷ് എന്നിവർ സംസാരിച്ചു. ഓഫിസ് പുതിയ കെട്ടിടത്തില്‍ ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്ക് എന്‍.എസ്.എസ് യൂനിയന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന ശാസ്താംകോട്ട അഡീഷനല്‍ ഐ.സി.ഡി.എസ് ഓഫിസ് ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസിന് സമീപമുള്ള പൂവന്നലഴികത്ത് എന്ന കെട്ടിടത്തിലേക്ക് (കെട്ടിട നമ്പര്‍: 749) പ്രവര്‍ത്തനം മാറ്റി. ഫോണ്‍: 0476 2834101.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story