Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:32 AM IST Updated On
date_range 9 April 2022 5:32 AM ISTധർണ സംഘടിപ്പിച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചും സംസ്ഥാന സർക്കാർ അടിച്ചേല്‍പിക്കുന്ന അമിത നികുതിഭാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും ആർ.എസ്.പി കരുനാഗപ്പള്ളി പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. മണ്ഡലം സെക്രട്ടറി പി. രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി. ഉണ്ണികൃഷ്ണന്‍, എ. സോളമന്‍, പുലത്തറ നൗഷാദ്, എ.സുദര്‍ശനന്‍, സി.എം. ഷറീഫ്, ശാന്തകുമാര്‍, അനില്‍കുമാര്‍, മോഹനദാസ്, ശക്തികുമാര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രo : ആർ.എസ്.പിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയിൽ നടത്തിയ ധര്‍ണ എം.എസ്. ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
