Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:30 AM IST Updated On
date_range 9 April 2022 5:30 AM ISTഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsbookmark_border
കൊല്ലം: ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ അറിയിച്ചു. എ.കെ. ഹഫീസ് (പ്രസി.), ചിറ്റൂമൂല നാസർ, കെ. ശശിധരൻ, ജോർജ് ഡി. കാട്ടിൽ, പെരിനാട് മുരളി, കെ.എ. നസീർ, കുന്നത്തൂർ ഗോവിന്ദപ്പിള്ള, ശാന്തകുമാരിയമ്മ (വൈ. പ്രസി.), എസ്. നാസറുദ്ദീൻ, കോതേത്ത് ഭാസുരൻ, ഏരൂർ സുഭാഷ്, ചവറ ഹരീഷ്കുമാർ, ആർ. ജയകുമാർ, ടി.ആർ. ഗോപകുമാർ, കെ.ജി. തുളസീധരൻ, സുഗതകുമാരി (ജന.സെക്ര.), അൻസാർ അസീസ് (ട്രഷ.) ഉൾപ്പെടെ 12 സെക്രട്ടറിമാരും 10 ഓർഗനൈസിങ് സെക്രട്ടറിമാരും, 45 എക്സിക്യൂട്ടിവ് അംഗങ്ങളും ഉൾപ്പെടുന്ന ജില്ല കമ്മിറ്റിയെ ചുമതലയേൽപിച്ചതായി അറിയിച്ചു. ജില്ല നിർവാഹകസമിതിയോഗം ഞായറാഴ്ച രാവിലെ 10 ന് കോൺഗ്രസ് ഭവനിൽ നടക്കും. പി.എസ്.സി പ്രായോഗിക പരീക്ഷ കൊല്ലം: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍-കം -ഓഫിസ് അറ്റന്‍ഡന്‍റ് (പട്ടികജാതി/പട്ടികവര്‍ഗ സ്‌പെഷല്‍ റിക്രൂട്ട്‌മെന്‍റ്) തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍: 074/2020) പ്രായോഗിക പരീക്ഷ ഏപ്രില്‍ 19, 20 തീയതികളിലായി ആശ്രാമം ഗ്രൗണ്ടില്‍ നടക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികള്‍ പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും സഹിതം പരീക്ഷക്ക് ഹാജരാകണം. എസ്.എം.എസ് വഴിയോ പ്രൊഫൈല്‍ മെസേജിലൂടെയോ അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ഓഫിസുമായി ബന്ധപ്പെടണമെന്ന് ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0474 2743624.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story