Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'കൽ​പം'...

'കൽ​പം' വെളിച്ചെണ്ണയുമായി ജില്ല പഞ്ചായത്ത്​

text_fields
bookmark_border
കൊല്ലം: മൂല്യവർധിത ഉൽപന്ന മേഖലയിൽ ജില്ല പഞ്ചായത്തിന്‍റെ പുതിയ ചുവടുവെപ്പായി 'കൽ​പം' വെളിച്ചെണ്ണ. കരുനാഗപ്പള്ളി സ്റ്റേറ്റ് കോക്കനട്ട് നഴ്സറിയിൽ ഉൽപാദിപ്പിച്ച്​ ജില്ല പഞ്ചായത്തിന്‍റെ ലേബലിൽ പുറത്തിറക്കുന്ന 'കൽ​പം' വിപണിയിൽ അവതരിപ്പിച്ചു. വിപണനോദ്ഘാടനം ജില്ല പഞ്ചായത്ത് കോൺഫറൻസ്​ ഹാളിൽ പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ നിർവഹിച്ചു. മുതിർന്ന ജില്ല പഞ്ചായത്തംഗമായ എൻ.എസ്​. പ്രസന്നകുമാറിന് വെളിച്ചെണ്ണ കൈമാറി. ലിറ്ററിന് 180 രൂപയാണ് വില. 'കൽ​പം' നിർമിക്കുന്നതിന്​ ജില്ല പഞ്ചായത്തിന്‍റെ അധീനതയിലുള്ള വിവിധ ഫാമുകളിൽനിന്നുള്ള നാളികേരം കരുനാഗപ്പള്ളി കോക്കനട്ട് നഴ്സറിയിൽ എത്തിക്കുന്നുണ്ട്​. കൂടാതെ 34 രൂപ നൽകി കർഷകരിൽനിന്ന്​ നാളികേരം ശേഖരിക്കുന്നുണ്ട്​. ജില്ല പഞ്ചായത്ത് ഫാമുകൾ കേന്ദ്രീകരിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ പറഞ്ഞു. അഞ്ചൽ കോട്ടുക്കൽ ജില്ല കൃഷിഫാമിൽ പാഷൻഫ്രൂട്ട്, മാങ്ങ, ചക്ക, പൈനാപ്പിൾ എന്നിവയിൽനിന്ന്​ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിന്​ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുരിയോട്ടുമല ഹൈടെക് ഡെയറി ഫാമിൽനിന്ന്​ ഐസ്​ക്രീം, നെയ്യ്, തൈര്, സിപ്അപ് എന്നിവ ഉൽപാദിപ്പിക്കുന്നതിനുള്ള പദ്ധതിയും അന്തിമഘട്ടത്തിലാണ്. വൈസ്​ പ്രസിഡന്‍റ്​ അഡ്വ. സുമലാൽ അധ്യക്ഷതവഹിച്ചു. വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ, സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷരായ പി.കെ. ഗോപൻ, അഡ്വ. അനിൽ എസ്​. കല്ലേലിഭാഗം, വസന്തരമേശ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ. ഷാജി, അനിൽകുമാർ, അഡ്വ. സി.പി. സുധീഷ്​ കുമാർ, സുനിത രാജേഷ്, ശ്രീജ ഹരീഷ്, എസ്​. സെൽവി, ആശാദേവി, അഡ്വ. ബ്രിജേഷ് എബ്രഹാം, അംബികാകുമാരി, എസ്​. സോമൻ, ബി. ജയന്തി, സെക്രട്ടറി ബിനുൻ വാഹിദ്, കരുനാഗപ്പള്ളി സ്റ്റേറ്റ് കോക്കനട്ട് നഴ്സറി സൂപ്രണ്ട് എസ്​. സ്​മിത എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story