Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാര്‍ തോട്ടിലേക്ക്...

കാര്‍ തോട്ടിലേക്ക് മറിഞ്ഞ്​ ദമ്പതികൾക്ക്​ പരിക്ക്

text_fields
bookmark_border
കാര്‍ തോട്ടിലേക്ക് മറിഞ്ഞ്​ ദമ്പതികൾക്ക്​ പരിക്ക്
cancel
പത്തനാപുരം : പിടവൂർ പട്ടാഴി പാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. ദമ്പതിമാർക്ക്​ പരിക്കേറ്റു. പിടവൂർ സത്യൻ മുക്ക് മംഗലശ്ശേരി വീട്ടിൽ അനീഷ്, ഭാര്യ ശ്രീദേവി എന്നിവർക്കാണ് പരിക്കേറ്റത്. പട്ടാഴിയിലെ കുടുംബ വീട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു അപകടം. പാതയുടെ ഈ ഭാഗത്ത് വീതിയില്ലാത്ത കലുങ്കുകളാണുള്ളത്. ഇതിനുപുറമെ വശങ്ങളിൽ സംരക്ഷണഭിത്തിയും നിർമിച്ചിട്ടില്ല. ദിവസേന ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായി പ്രദേശവാസികൾ പറയുന്നു. പരിക്കേറ്റവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story