Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവേനല്‍മഴയില്‍ കനത്ത...

വേനല്‍മഴയില്‍ കനത്ത നാശം

text_fields
bookmark_border
പത്തനാപുരം: വേനൽ മഴ ശക്തമാകുന്നു. കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടം. കാര്യറ, മേലില, കോട്ടവട്ടം തുടങ്ങിയ ഭാഗങ്ങളിൽ വീടുകളും കാർഷികവിളകളും നശിച്ചു. കഴിഞ്ഞ ദിവസം മഴയിൽ ഏഴ് വീടുകളാണ് തകർന്നത്. ലക്ഷക്കണക്കിന് രൂപയുടെ കാർഷികവിളകളും നശിച്ചു. കോട്ടവട്ടം ചരുവിള പുത്തൻ വീട്ടിൽ രാജേന്ദ്രൻ, തുണ്ടുവിള വീട്ടില്‍ സുരേഷ് കുമാർ, ആർ.കെ.നിവാസിൽ രാധാകൃഷ്ണൻ, കിഴക്കേടത്ത് വീട്ടിൽ രാധാകൃഷ്ണൻ, കാര്യറ യാസീൻ മന്‍സിലില്‍ ഷീജ, കോട്ടവട്ടം കൃഷ്ണകൃപയിൽ മോഹൻകുമാർ, വിളക്കുടി മഞ്ഞമണ്‍കാല നന്ദനത്തില്‍ മണി എന്നിവരുടെ വീടുകളാണ് തകർന്നത്. കിഴക്കേടത്ത് വീട്ടിൽ രാധാകൃഷ്ണന്‍റെ വീടിനു മുകളിലേക്ക് മരം കടപുഴകി. കോട്ടവട്ടം മോഹൻകുമാറിനെ കൃഷിയിടത്തിലെ കോവൽ, വാഴ, മരച്ചീനി തുടങ്ങിയ കാർഷിക വിളകൾ പൂർണമായും നശിച്ചു. കോട്ടവട്ടം ക്ഷേത്രത്തിനു മുന്നിലെ കൂറ്റന്‍ മരം പിഴുതുവീണു. ഇടിമിന്നലേറ്റ് വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും നശിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ചെമ്മാംപാലത്തിനു സമീപം വാഹനങ്ങൾ കുഴിയിൽ അകപ്പെട്ടു. പിറവന്തൂർ, പത്തനാപുരം, പട്ടാഴി, തലവൂർ, പട്ടാഴി വടക്കേക്കര, വിളക്കുടി പഞ്ചായത്തുകളിലും നാശമുണ്ടായി. മേഖലകളില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story