Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:32 AM IST Updated On
date_range 8 April 2022 5:32 AM ISTക്ഷയരോഗ അവബോധ ശിൽപശാല
text_fieldsbookmark_border
ചിത്രം- കൊല്ലം: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ക്ഷയരോഗ അവബോധവും പരിപാലനവും ഉറപ്പുവരുത്തുന്നതിനായി കൊല്ലം കോര്‍പറേഷന്‍, ജില്ല ടി.ബി കേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശിൽപശാല മേയര്‍ പ്രസന്ന ഏണസ്റ്റ് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ബിന്ദു മോഹന്‍, പാലത്തറ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. നടാഷ, ടി.ബി ഹെല്‍ത്ത് വിസിറ്റര്‍ ജയലക്ഷ്മി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ യു. പവിത്ര, എസ്. ജയന്‍, എസ്. ഗീതാകുമാരി, അഡ്വ. എ.കെ. സവാദ്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. box ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍: കരട് പട്ടിക പ്രസിദ്ധീകരിച്ചു കൊല്ലം: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെയുള്ള ഭാഗങ്ങളില്‍ ഏറ്റെടുക്കുന്ന സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്നതും വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ വ്യാപാര സ്ഥാപന ഉടമകളില്‍നിന്ന് ലഭിച്ച അപേക്ഷകളുടെ കരട് പട്ടിക കരുനാഗപ്പള്ളി, കാവനാട്, വടക്കേവിള, ചാത്തന്നൂര്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസുകളില്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ ഏപ്രില്‍ 16ന് വൈകീട്ട് അഞ്ചു വരെ അതത് യൂനിറ്റുകളില്‍ സ്വീകരിച്ചതിനുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. പെട്ടിക്കടകള്‍ക്ക് 25,000 രൂപയും വലിയ സ്ഥാപനങ്ങള്‍ക്ക് 75,000 രൂപയും നഷ്ടപരിഹാരം നല്‍കും. തദ്ദേശസ്ഥാപനങ്ങളുടെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ സംബന്ധിച്ച് വ്യാപാരികള്‍ അതത് വില്ലേജ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കി കടകള്‍ പ്രവര്‍ത്തിച്ചുവരുന്ന കാലയളവ് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കണം. ഇത് പരിശോധിച്ച് അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ഗതാഗത നിയന്ത്രണം കൊല്ലം: ഓട നിര്‍മാണവുമായി ബന്ധപ്പെട്ട് ലക്ഷ്മിനട-ആല്‍ത്തറമൂട് റോഡിലെ പൊതുഗതാഗതം വെള്ളിയാഴ്ച മുതല്‍ ഒരുമാസത്തേക്ക് നിയന്ത്രിക്കുമെന്ന് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story