Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:32 AM IST Updated On
date_range 8 April 2022 5:32 AM ISTമുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു-എ.എ. അസീസ്
text_fieldsbookmark_border
ചിത്രം- കൊല്ലം: വിലക്കയറ്റം മൂലമുള്ള ദുരിതത്തിൽ ആശ്വാസം നൽകുംവിധം സംസ്ഥാന നികുതി ഉപേക്ഷിക്കുന്നതിനുപകരം എല്ലാം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. വിലക്കയറ്റത്തിനെതിരെ കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം മണ്ഡലം സെക്രട്ടറി അഡ്വ. ആർ. സുനിൽ അധ്യക്ഷത വഹിച്ചു. പി. പ്രകാശ് ബാബു, കുരിപ്പുഴ മോഹനൻ, ടി.കെ. സുൽഫി, ഞാറയ്ക്കൽ സുനിൽ, പി.കെ. ചന്ദ്രഭാനു, രാജശേഖര ഉണ്ണിത്താൻ, മോഹൻ ഗോപി, കെ. ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം- 'ഉപാസന' ആരോഗ്യ പദയാത്ര നടത്തി കൊല്ലം: ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യം മനുഷ്യന് എന്ന ആശയം ഉയർത്തി 'ഉപാസന ആരോഗ്യ പദയാത്ര' നടത്തി. മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യ സുരേഷ് കുമാർ നേതൃത്വം നൽകിയ പദയാത്ര ഉപാസന ആശുപത്രിയും കൊല്ലം ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷനും സംയുക്തമായാണ് സംഘടിപ്പിച്ചത്. കൊല്ലം ഈസ്റ്റ് സബ് ഇൻസ്പെക്ടർ ആർ. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഉപാസന ആശുപതിയിൽ നടന്ന ലോകാരോഗ്യ ചടങ്ങ് ആശുപത്രി ഡയറക്ടറും ചീഫ് ഓപറേറ്റിങ് ഓഫിസറുമായ ഡോ. വി.വി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. ബോഡി ബിൽഡിങ് അസോസിയേഷൻ വനിത പ്രതിനിധി ബീന വിപിൻ, ഡോ. സജീഷ്, ഡോ. രാജൻബാബു, അഭിൻ മോഹൻ, എസ്. രിത്ത്, പ്രദീപ് ഫ്ലവർ എന്നിവർ സന്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story