Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപെരുമൺ...

പെരുമൺ ഭദ്രകാളിക്ഷേത്രത്തിൽ പെരുമണ്‍ തേര് ഇന്ന്

text_fields
bookmark_border
അഞ്ചാലുംമൂട്: പെരുമൺ ഭദ്രകാളിക്ഷേത്രത്തിലെ മീനതിരുവാതിര മഹോത്സവത്തിന്‍റെ ഭാഗമായുള്ള തേനക്കവും കെട്ടുകാഴ്ചയും വെള്ളിയാഴ്ച വൈകീട്ട്‌ നടക്കും. വൈകീട്ട് 4.05നാണ് തേരനക്കം. തേരനക്കം കാണാനായി ദൂരദേശങ്ങളില്‍ നിന്നുപോലും നിരവധി ഭക്തരെത്താറുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. തേരനക്കത്തിനുശേഷം തേരോട്ടവും കെട്ടുകാഴ്ചകളും നടക്കും. ദേവസ്വം കണക്കന് ആശാരിപറമ്പില്‍ എസ്. രാജൻ, ശ്യാംവിഹാറിൽ ശശികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തേര്‌കെട്ടുന്നത്. വെള്ളിയാഴ്ച രാവിലെ 6.30ന് പൊങ്കാല, ഏഴിന് കൊട്ടിപാടിസേവ, പതിനൊന്നിന് പിള്ളവെപ്പ്​ എന്നീ ചടങ്ങുകളും നടക്കും. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ വാഹനങ്ങൾ പാര്‍ക്ക്‌ ചെയ്യുന്നതിന് സ്‌കൂളിനു സമീപമുള്ള റെയില്‍വേ ക്രോസിനുസമീപം പാര്‍ക്കിങ്​ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story