Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:30 AM IST Updated On
date_range 8 April 2022 5:30 AM ISTകുറ്റിപ്പുറം മാർക്കറ്റിൽ ഷോപ്പിങ് കോംപ്ലക്സ് നിർമാണം ആരംഭിക്കണമെന്ന് വ്യാപാരികൾ
text_fieldsbookmark_border
കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം മാർക്കറ്റിന്‍റെ പ്രതാപം വീണ്ടെടുക്കാൻ കുറിപ്പുറം കിഴക്കേ ജങ്ഷനിലെ പഞ്ചായത്തുവക സ്ഥലത്ത് അടിയന്തരമായി ഷോപ്പിങ് കോംപ്ലക്സ് നിർമിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തഴവ കുറ്റിപ്പുറം യൂനിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. സമ്മേളനം ജില്ല പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ. മാത്യു അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. നേതാജി ബി. രാജേന്ദ്രൻ, ബാബീസ് വിജയൻ, യൂനിറ്റ് ജനറൽ സെക്രട്ടറി രാജേന്ദ്രൻ കാട്ടൂർ, റഹീം കുഞ്ഞ് എന്നിവർ സംസാരിച്ചു. 70 വയസ്സിന് മുകളിലുള്ള വ്യാപാരികളെ ആദരിച്ചു. പുതിയ ഭാരവാഹികളായി കെ. മാത്യു (പ്രസി.), രാജേന്ദ്രൻ കാട്ടൂർ (ജനറൽ സെക്ര.), വൈ. റഹീം കുഞ്ഞ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story