Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറോഡിനു കുറുകെ...

റോഡിനു കുറുകെ നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച്​ യുവാവിന് ഗുരുതര പരിക്ക്

text_fields
bookmark_border
ചിത്രം- ശാസ്താംകോട്ട: ഇടയ്ക്കാട് ദേവഗിരി കാഷ്യൂ ഫാക്ടറിക്ക് സമീപം റോഡിനു കുറുകെ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് ബൈക്കിടിച്ചുകയറി യാത്രികന് ഗുരുതര പരിക്കേറ്റു. ഇടയ്ക്കാട് ചാലുംപാട് ബ്രദേഴ്സ് ഭവനത്തിൽ സുധീഷ് കുമാറിന് (35) ആണ് പരിക്കേറ്റത്. അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശക്തമായി മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ ബുധനാഴ്ച വൈകീട്ട്​ ഏഴോടെയായിരുന്നു അപകടം. മഴയെ തുടർന്ന് വൈദ്യുതി നിലച്ചിരുന്നതിനാൽ ഈ ഭാഗത്ത് ഇരുട്ട് മൂടിയിരുന്നു. ദേവഗിരി ഫാക്ടറിക്ക് സമീപം വീതിയില്ലാത്ത ഭാഗത്ത് റോഡിനു കുറുകെ നിർത്തിയിട്ട് വീട് നിർമാണത്തിന് സാധനങ്ങൾ ഇറക്കുകയായിരുന്നു ടിപ്പർ ലോറി. റിഫ്ലക്ടർ അടക്കമുള്ള അപകട സൂചനാ മുന്നറിയിപ്പുകളൊന്നും നൽകിയിരുന്നില്ല. ഈ സമയം വെൽഡിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന സുധീഷ് കുമാർ റോഡിൽ ലോറി കിടക്കുന്നതറിയാതെ അടിയിലേക്ക് ബൈക്ക് ഓടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ലോറിയുടെ ഡീസൽ ടാങ്ക്​ തകർന്നു. ഉടൻ ഇതുവഴിയെത്തിയ കാറിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും കയറ്റാൻ കാർ ഡ്രൈവർ വിസമ്മതിച്ചത്​ വിനയായി. ഒടുവിൽ പൊതുപ്രവർത്തകരായ അഖിൽ ബി. രാജ്, ഇടയ്ക്കാട് രതീഷ് എന്നിവർ ചേർന്നാണ് സുധീഷിനെ ആശുപത്രിയിലെത്തിച്ചത്. അപകടം സൃഷ്ടിച്ച ടിപ്പർ ലോറി ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story