Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:29 AM IST Updated On
date_range 8 April 2022 5:29 AM ISTകേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ല സമ്മേളനം
text_fieldsbookmark_border
കൊല്ലം: കേരള ബാങ്ക് ജീവനക്കാരുടെ സംഘടനയായ ശനിയാഴ്ച ഭാരതീപുരം ഓയില്‍ പാം കണ്‍വെന്‍ഷന്‍ സെന്ററില്‍ പി.എസ്. സുപാല്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് പി.ആര്‍. പ്രതാപചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ട്രേഡ് യൂനിയന്‍ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തും. കേരള ബാങ്ക് രൂപവത്കരണത്തിനുശേഷം നിഷേധിക്കുന്ന ജീവനക്കാരുടെ പ്രേമോഷന്‍ അനുവദിക്കുക, ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ഉന്നയിച്ചു. പ്രസിഡന്‍റ് പി.ആര്‍. പ്രതാപചന്ദ്രന്‍, വര്‍ക്കിങ് പ്രസിഡന്‍റ് എസ്. സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി എം.എസ്. ശക്തിധരന്‍പിള്ള , ട്രഷറർ അലക്‌സ് പണിക്കർ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. നന്ദകുമാര്‍ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story