Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:28 AM IST Updated On
date_range 8 April 2022 5:28 AM ISTബോട്ടുടമയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ചിത്രം- കൊല്ലം: ബോട്ടുടമയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ചവറ മടപ്പള്ളി ദേവകി മന്ദിരത്തിൽ ജെ. രാജീവ് (36) ആണ് പിടിയിലായത്. നീണ്ടകര പൂച്ചത്തുരുത്തിലുള്ള ബോട്ട് ജട്ടിയിൽ ബോട്ടിലെ തൊഴിലാളിയായ തമിഴ്നാട് സ്വദേശി രാമറും പ്രതിയായ രാജീവും തമ്മിൽ വാക്ക്തർക്കമുണ്ടായി. ഇതിൽ ഇടപെട്ട ബോട്ടുടമയായ പ്രവീൺ ബോട്ടിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി രാമറിന്‍റെ പക്ഷം ചേർന്ന് സംസാരിച്ചു. ഇതിൽ പ്രകോപിതനായ രാജീവ് പ്രവീണിനെ കുത്തി. ഗുരുതര പരിക്കേറ്റ പ്രവീണിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചവറ ഇൻസ്പെക്ടർ എ.നിസാമുദ്ദീന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ നൗഫൽ ശിവജി, അനിൽകുമാർ, എ.എസ്.ഐ മാരായ ഗ്രേഷ്യസ്, അഷ്റഫ്, ശ്യാംലാൽ എസ്.സി.പി.ഒ ബിജു, സി.പി.ഒ വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം- അന്തർജില്ല പോക്കറ്റടിക്കാരൻ പൊലീസ് പിടിയിലായി കൊല്ലം: പോക്കറ്റടിക്കാരനെ പൊലീസ് പിടികൂടി. കാട്ടാക്കട മഞ്ചൻകോട് അജില ഭവൻ റോഡരികത്ത് വീട്ടിൽ അപ്പു മകൻ ചെമ്പൂർ ചന്ദൻ എന്നറിയപ്പെടുന്ന ചന്ദ്രൻ (42) ആണ് പിടിയിലായത്. കൊല്ലത്തുനിന്ന് കണ്ണനല്ലൂരിലേക്ക് പോകുന്ന സ്വകാര്യ ബസിൽ അയത്തിൽവെച്ച് വൃദ്ധന്‍റെ പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ മോഷണത്തിനും പിടിച്ചുപറിക്കുമായി 36 ഓളം കേസുകൾ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story