Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:28 AM IST Updated On
date_range 8 April 2022 5:28 AM ISTസാമ്പ്രാണിക്കോടി തുരുത്തില്‍ പ്ലാസ്റ്റിക് നിരോധിച്ചു
text_fieldsbookmark_border
ചിത്രം- പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ തുരുത്തിനുള്ളില്‍ കൊണ്ടുവരുന്നതിനും വിലക്ക് കൊല്ലം: ജില്ലയിലെ വിനോദസഞ്ചാരികളുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായ സാമ്പ്രാണിക്കോടി തുരുത്തില്‍ പൂര്‍ണമായും പ്ലാസ്റ്റിക് നിരോധിച്ച് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഇതിനായി 'നോ പ്ലാസ്റ്റിക് സോണ്‍' ബോര്‍ഡുകള്‍ സ്ഥാപിക്കും. അനധികൃതമായി കായലിന് നടുവില്‍ ഭക്ഷ്യവസ്തുക്കളുടെ കച്ചവടം നടത്തുന്നവര്‍ക്കും നിരോധനമേര്‍പ്പെടുത്തി. തുരുത്തില്‍ ഡി.ടി.പി.സിയുടെ കണക്കുപ്രകാരം അവധിദിവസങ്ങളിലടക്കം 4000 മുതല്‍ 5000 ആളുകള്‍വരെ എത്തുന്നുണ്ട്. ഇവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് കൂടിയാണ് തീരുമാനം. സഞ്ചാരികളുമായി എത്തുന്ന ലൈസന്‍സ് ഇല്ലാത്ത സ്വകാര്യ ബോട്ടുകള്‍ക്കും അനുമതി നിഷേധിച്ചു. ഇത്തരം ബോട്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് ലൈസന്‍സ് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോര്‍ട്ട് വകുപ്പിന് നിർദേശം നല്‍കി. തുരുത്തിന് ചുറ്റും പരിസ്ഥിതി സൗഹൃദമായ ജിയോ ബാഗുകളുടെ ആവശ്യകത സംബന്ധിച്ച് പഠനം നടത്താന്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തും. തിരക്കുള്ള ദിവസങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കും. ലൈഫ് ഗാര്‍ഡുകളുടെ സേവനം ലഭ്യമാക്കും. സഞ്ചാരികള്‍ പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ തുരുത്തിനുള്ളില്‍ കൊണ്ടുവരുന്നത് നിരോധിക്കും. തുരുത്തിലെ കൃത്യമായ പരിധി നിശ്ചയിക്കാന്‍ സർവേ നടത്താന്‍ റവന്യൂ എല്‍.ആര്‍ വിഭാഗത്തിന് നിർദേശം നല്‍കി. തുരുത്തില്‍ എത്തുന്നവര്‍ നിശ്ചിത സമയപരിധിയില്‍ തിരികെ എത്തണമെന്ന് നിർദേശം നല്‍കും. നിർദേശങ്ങളുടെ പുരോഗതി വിലയിരുത്താന്‍ മേയ് ആദ്യവാരം വീണ്ടും യോഗം ചേരുമെന്നും കലക്ടര്‍ വ്യക്തമാക്കി. സഞ്ചാരികള്‍ക്ക് ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. ഐ.പി.എസ് ട്രെയ്‌നി നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ഡി.ടി.പി.സി സെക്രട്ടറി ഡോ. രമ്യ ആര്‍. കുമാര്‍, തഹസില്‍ദാര്‍ ശശിധരന്‍പിള്ള, അഞ്ചാലുംമൂട് സി.ഐ ദേവരാജന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, മത്സ്യത്തൊഴിലാളികള്‍, ടൂറിസ്റ്റ് ബോട്ട് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. മൂന്നാർ ടൂർ ബുക്കിങ് തുടങ്ങി കൊല്ലം: കെ.എസ്.ആര്‍.ടി.സിയുടെ ഏപ്രില്‍ 22ന് നടക്കുന്ന കൊല്ലം-വാഗമണ്‍-മൂന്നാര്‍ ബജറ്റ് ടൂറിസം ഉല്ലാസ യാത്രയുടെ ബുക്കിങ് കൊല്ലം ഡിപ്പോയില്‍ ആരംഭിച്ചു. എപ്രില്‍ 24 ന് പുലര്‍ച്ച രണ്ടിന് കൊല്ലം ഡിപ്പോയില്‍ തിരിച്ചെത്തുന്ന നിലയിലാണ് ക്രമീകരണം. ബുക്കിങ് തുക 1150 രൂപ (ഭക്ഷണവും സന്ദര്‍ശനസ്ഥലങ്ങളിലെ പ്രവേശന ഫീസും ഒഴികെ). മൂന്നാര്‍ ഡിപ്പോയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ലീപ്പര്‍ സൗകര്യവും ഉള്‍പ്പെടും. ബുക്കിങ്ങിന്: 9496675635,8921950903.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story