Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:31 AM IST Updated On
date_range 7 April 2022 5:31 AM ISTഗൃഹനാഥൻ വീടിന് തീവെച്ചു
text_fieldsbookmark_border
ശാസ്താംകോട്ട: ശൂരനാട് ഇരവിച്ചിറയിൽ മദ്യപിച്ചെത്തിയ ഗൃഹനാഥൻ വീട് തീവെച്ച് നശിപ്പിച്ചതായി പരാതി. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ ലിപിൻ ഭവനിൽ മുരളിയാണ് വീടിന് തീ കൊളുത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഇയാൾ ഒളിവിലാണെന്ന് ശൂരനാട് പൊലീസ് അറിയിച്ചു. പലകയും ഓലയും കൊണ്ട് നിർമിച്ചതാണ് വീട്. തീവെക്കുമ്പോൾ ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരുന്നില്ല. അയൽക്കാർ ഓടിയെത്തിയാണ് ഗ്യാസ് സിലിണ്ടർ അടക്കമുള്ളവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. വീട് പൂർണമായും കത്തിനശിച്ചു. ശാസ്താംകോട്ട ഫയർഫോഴ്സും ശൂരനാട് പൊലീസും ചേർന്ന് ഏറെ സാഹസപ്പെട്ടാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story