Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:29 AM IST Updated On
date_range 7 April 2022 5:29 AM ISTപരിശീലന പരിപാടി
text_fieldsbookmark_border
കൊല്ലം: സംസ്ഥാന സർക്കാറിന്‍റെ വാതിൽപ്പടി സേവനം യഥാസമയം എത്തിക്കുന്നതിനായി കൗൺസിലർമാർ, പാലിയേറ്റിവ് കെയർ വിഭാഗം, കുടുംബശ്രീ സി.ഡി.എസ്, എസ്.സി ഡെവലപ്മെന്‍റ് വിഭാഗം എന്നിവക്കായി കിലയുടെ നേതൃത്വത്തിൽ പരിശീലനം നടത്തി. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. നഗരാസൂത്രണ സമിതി അധ്യക്ഷ ഹണി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, അധ്യക്ഷന്മാരായ എസ്. ഗീതാകുമാരി, എസ്. ജയൻ, യു. പവിത്ര, ഉദയകുമാർ, എ.കെ. സവാദ്, എസ്. സവിതാദേവി എന്നിവർ പങ്കെടുത്തു. കോവിഡാനന്തര ക്യാമ്പ് (ചിത്രം) രാമൻകുളങ്ങര: ഭാരതീയ ചികിത്സ വകുപ്പുമായി ചേർന്ന് മമത നഗർ റെസിഡന്‍റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കോവിഡാനന്തര സൗജന്യ ആയുർവേദ ക്യാമ്പ് ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. നഗർ പ്രസിഡന്‍റ് വാര്യത്ത് മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ജെ. സേതുലക്ഷ്മി, ക്യാമ്പ് ഡയറക്ടർ ഡോ. എ. ടെൻസൻ, നഗർ സെക്രട്ടറി ആർ. അനിൽകുമാർ, പി. നെപ്പോളിയൻ, ഭരണസമിതി അംഗങ്ങളായ ആർ. രാമചന്ദ്രൻ പിള്ള, ആർ. പ്രസന്നകുമാർ, കെ.എസ്. മോഹൻലാൽ, ശ്രീകുമാർ വാഴാങ്ങൽ, എം. അൻവർദീൻ, രാജേന്ദ്രപ്രസാദ്, ഡി. സോമശേഖരപിള്ള, കരുണ അജിത് എസ്. ബാബുരാജ്, എസ്. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story