Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:28 AM IST Updated On
date_range 7 April 2022 5:28 AM ISTപോക്സോ: യുവാവ് പിടിയിൽ
text_fieldsbookmark_border
പാരിപ്പള്ളി: യുവാവിനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. വേളമാനൂർ പുലിക്കുഴി മാങ്ങോണത്ത് ചരുവിള വീട്ടിൽ മഹി (20) ആണ് പിടിയിലായത്. പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പാരിപ്പള്ളി പൊലീസ് ഇരുവരെയും കിഴക്കനേലയിൽനിന്ന് കണ്ടെത്തി. യുവാവിനെ റിമാൻഡ് ചെയ്തു. ഏഴ് വയസ്സുകാരിയോട് ലൈംഗിക അതിക്രമം: വയോധികൻ അറസ്റ്റിൽ ഇരവിപുരം: ഏഴ് വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാണിച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേവിള സൗഹൃദ നഗർ 217 ഗീതാ ഭവനത്തിൽ വേലപ്പൻ (65) ആണ് പിടിയിലായത്. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കി എത്തിയ ഇയാൾ പെൺകുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാൾ രക്ഷപ്പെട്ടു. വിവരം പെൺകുട്ടി മാതാവിനോട് പറയുകയും തുടർന്ന് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story