Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:28 AM IST Updated On
date_range 7 April 2022 5:28 AM ISTകെ.എസ്.ആർ.ടി.സി ബസുകളിൽ ടോറസ് ഇടിച്ചുകയറി
text_fieldsbookmark_border
പുനലൂർ: ഉറുകുന്നിൽ നിർത്തിയിട്ട രണ്ടു കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന ബസുകളിൽ ടോറസ് ലോറി ഇടിച്ചുകയറി നാശം. ബസുകളിൽ യാത്രക്കാർ കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി. ടോറസ് ക്ലീനർക്ക് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച ഉച്ച രണ്ടരയോടെ ദേശീയപാതയിൽ ഉറുകുന്ന് ജങ്ഷനിലാണ് അപകടം. തമിഴ്നാട്ടിൽനിന്ന് പാറ ഉൽപന്നവുമായി പുനലൂരിലേക്കു വന്ന ടോറസാണ് ബസുകളിൽ ഇടിച്ചത്. ടോറസിന്‍റെ അമിതവേഗമാണ് അപകടകാരണം. ഇടിയുടെ ആഘാതത്തിൽ കാബിനിൽ കുടുങ്ങിയ ക്ലീനറെ പുനലൂർ അഗ്നിരക്ഷാസേന അംഗങ്ങൾ എത്തിയാണ് രക്ഷപ്പെടുത്തിയത്. മൂന്നു വാഹനങ്ങൾക്കും കാര്യമായ നാശം നേരിട്ടു. കൂടാതെ, പരിസരത്തെ കടകൾക്കും നഷ്ടമുണ്ടായി. തെന്മല പൊലീസ് കേസെടുത്തു. (ചിത്രം ഈമെയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story