Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമോഷ്ടാവ് അറസ്റ്റിൽ

മോഷ്ടാവ് അറസ്റ്റിൽ

text_fields
bookmark_border
മോഷ്ടാവ് അറസ്റ്റിൽ
cancel
അഞ്ചൽ: പടിഞ്ഞാറ്റിൻകര ഗണപതി ക്ഷേത്രത്തി​ൻെറ ശ്രീകോവിൽ കുത്തിപ്പൊളിക്കുകയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണവും സ്വർണപ്പൊട്ടുകളും മോഷ്ടിച്ചയാൾ അറസ്റ്റിൽ. കിളിമാനൂർ കാട്ടുപുറം റോഡരികത്തുവീട്ടിൽ രാജീവ് (34) ആണ് അറസ്റ്റിലായത്. 2021 ആഗസ്റ്റിലാണ് മോഷണം നടന്നത്. ദിവസങ്ങൾക്കുമുമ്പ് മറ്റൊരു മോഷണക്കേസിൽ രാജീവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്ഷേത്രത്തിലെ നടത്തിയ മോഷണവും സമ്മതിച്ചത്. അഞ്ചൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ച്​ തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരെ കടയ്ക്കൽ, ചടയമംഗലം പൊലീസ് സ്റ്റേഷനുകളിൽ ബൈക്ക് മോഷണക്കേസുകളും കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസും നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിത്രം - രാജീവ് 34 (KE ACL - 2 )
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story