Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:35 AM IST Updated On
date_range 6 April 2022 5:35 AM ISTവിലങ്ങറയിൽ വൻ തീപിടിത്തം; തടിമില്ല് പൂർണമായും കത്തിനശിച്ചു
text_fieldsbookmark_border
ചിത്രം- കൊട്ടാരക്കര: ഉമ്മന്നൂർ വിലങ്ങറ പിണറ്റിൻമുകളിൽ തടിമില്ല് പൂർണമായി കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 8.30ഓടെ ഉമ്മന്നൂർ വിലങ്ങറ റിട്ട. പ്രഫസർ മേലേവിള പുത്തൻവീട്ടിൽ ബേബിയുടെ ഉടമസ്ഥതയിലുള്ള തടിമില്ലാണ് കത്തിനശിച്ചത്. അപകട കാരണം വ്യക്തമല്ല. ബേബിയുടെ വീടിന്‍റെ മുന്നിലാണ് തടിമില്ല് പ്രവർത്തിക്കുന്നത്. തടിമില്ല് കഴിഞ്ഞ ദിവസം വൈദ്യുതി ലൈനിലെ ഒരു കണക്ഷൻ മാത്രമുണ്ടായിരുന്നതിനാൽ പ്രവർത്തിച്ചില്ല. സ്ഥാപനത്തിന്‍റെ മധ്യഭാഗത്താണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ നിരവധി ഉരുപ്പടികൾ കത്തി നശിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. സമീപവാസിയാണ് തീപിടിത്തം കണ്ടത്. കൊട്ടാരക്കരയിൽനിന്ന് രണ്ട്, കുണ്ടറ, കുന്നിക്കോട് എന്നിവിടങ്ങളിൽ നിന്നായി ആകെ നാല് യൂനിറ്റ് ഫയർ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story