Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകിണറ്റിൽ വീണ ഗർഭിണി...

കിണറ്റിൽ വീണ ഗർഭിണി പശുവിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
പുനലൂർ: കിണറ്റിൽ വീണ ഗർഭിണി പശുവിനെ പുനലൂർ അഗ്നിശമന സേന രക്ഷപ്പെടുത്തി. ചെമ്പനരുവി സജി മന്ദിരത്തിൽ സജിയുടെ എട്ട് മാസം ഗർഭിണിയായ പശുവാണ് നിർമാണത്തിലുള്ള 20 അടി താഴ്ചയുള്ള കിണറ്റിൽ വീണത്​. മുള്ളുമല ചരുവിൽ വസുന്ധര‍ന്‍റെ കിണറ്റിലാണ്​ ചൊവ്വാഴ്ച ഉച്ചയോടെ പശു ​അകപ്പെട്ടത്. നാട്ടുകാർ രക്ഷിക്കാൻ നോക്കി യിട്ടും വിജയിച്ചില്ല. പുനലൂരിൽനിന്ന് അഗ്നിശമന സേനയെത്തി. സേനാംഗം ഷൈൻ ബേബി കിണറ്റിലിറങ്ങി റെസ്ക്യൂ ഹോസ്, കയർ എന്നിവ ഉപയോഗിച്ച് മറ്റുള്ളവരുടെ സഹായത്താൽ കരയിലെത്തിച്ചു. അസി. സ്റ്റേഷൻ ഓഫിസർ എ. നസിർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എ. സാബു, മറ്റ് അംഗങ്ങളായ വി. അനിൽകുമാർ, വി.ജി. അനുമോൻ, പി. സുജേഷ്, എ. ഉവൈസ്, സി.എസ്. ശ്രാവൺ, കണ്ണൻലാൽ, അലോഷ്യസ്​ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story