Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:34 AM IST Updated On
date_range 6 April 2022 5:34 AM ISTവെളിനല്ലൂർ വയൽവാണിഭം തുടങ്ങി
text_fieldsbookmark_border
ഓയൂർ: വെളിനല്ലൂർ വയൽവാണിഭവും ശ്രീരാമക്ഷേത്ര തിരുമുറ്റത്തെ രോഹിണിച്ചന്തയും തുടങ്ങി. ചരിത്രപ്രസിദ്ധമായ തെക്കേവയൽ വാണിഭം എന്നറിയപ്പെടുന്ന വെളിനല്ലൂർ വയൽവാണിഭം ശ്രീരാമസ്വാമി ക്ഷേത്രത്തിനുമുന്നിലെ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വെപ്പ് ഉത്സവേത്താട് അനുബന്ധിച്ചാണ് ആരംഭിക്കുന്നത്. ക്ഷേത്രപരിസരത്ത് മുസ്ലിം സമുദായ അംഗങ്ങൾ നടത്തുന്ന മത്സ്യച്ചന്തയാണ് ഏറ്റവും വലിയ പ്രത്യേകത. ക്ഷേത്രദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തർ നൂറ്റാണ്ടുകളായി നടക്കുന്ന ആചാരത്തിന്‍റെ ഭാഗമായി ചന്തയിൽ നിന്ന് മീനും ഉപ്പും ചുണ്ണാമ്പും വാങ്ങിയാണ് മടങ്ങുന്നത്. അടുത്ത മീനമാസത്തിലെ രോഹിണിനാൾവരെ ഗൃഹത്തിന്റെ ഐശ്വര്യത്തിനായി ഉപ്പും ചുണ്ണാമ്പും ഗ്രാമീണർ വീടുകളിൽ സൂക്ഷിക്കും എന്നതാണ് പ്രത്യേകത. മതസൗഹാർദത്തിന്‍റെ പ്രതീകമായി നടക്കുന്ന മത്സ്യച്ചന്തയും കച്ചവടവും കാണാനും ഉൽപന്നങ്ങൾ വാങ്ങാനുമായി ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. ആചാരങ്ങളുടെ ഭാഗമായി എത്തുന്ന കതിർകാളയും വേടർ സമുദായ അംഗങ്ങൾ തലേരാത്രിയിൽ അനുഷ്ഠിക്കുന്ന കലാരൂപങ്ങളും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story