Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:30 AM IST Updated On
date_range 6 April 2022 5:30 AM ISTഭാര്യാപിതാവിനെ ആക്രമിച്ച സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ
text_fieldsbookmark_border
കൊല്ലം: ഭാര്യാപിതാവിനെ കുത്തിപ്പരിക്കേൽപിച്ച സംഘത്തിലെ രണ്ടുപേരെ പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മൂതാക്കര സൂനാമി ഫ്ലാറ്റ്-62 ൽ മാക്സ്വെൽ (34- ടിനു), മൂതാക്കര നസ്രത്ത് ഭവനിൽ സ്ലം കോളനി-97ൽ എസ്. രമേശ് (34) എന്നിവരാണ് പിടിയിലായത്. പള്ളിത്തോട്ടം ഗലീലിയോ നഗർ-37ൽ മർസിലിനാണ് (63) കുത്തേറ്റത്. സ്വത്ത് ഭാഗം വെക്കുന്നതിലെ തർക്കത്തെ തുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30 ഓടെ വീട്ടിൽ ഉറങ്ങിക്കിടന്ന ഭാര്യാ പിതാവ് മർസിലിനെ ഒന്നാം പ്രതി ചവിട്ടിയുണർത്തി നെഞ്ചിൽ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനിൽ ബേസിൽ, യേശുദാസ്, ജാക്സൺ എസ്.സി.പി.ഒമാരായ സ്ക്ലോബിൻ, അനീഷ്, ജൂഡ് സി.പി.ഒ സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story