Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:29 AM IST Updated On
date_range 6 April 2022 5:29 AM ISTമധ്യവയസ്കന്‍റെ സ്വർണമാലയും പണവും കവർന്ന സംഘത്തിലെ രണ്ടാമനും പിടിയിൽ
text_fieldsbookmark_border
ചിത്രം - കൊല്ലം: മധ്യവയസ്കന്‍റെ സ്വർണമാലയും പണവും കവർന്ന സംഘത്തിലെ രണ്ടാമനും അറസ്റ്റിൽ. കന്‍റോൺമെന്‍റ് വെസ്റ്റ് ഡിപ്പോ പുരയിടത്തിൽ ജോൺ വർഗീസ് (മനു-32 )ആണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. മാർച്ച് 26ന് ബൈക്കിന് കൈ കാണിച്ച മധ്യവയസ്കനെ പാരിപ്പള്ളിയിലെത്തിച്ച് മദ്യപിപ്പിച്ച ശേഷം എ.ടി.എം കാർഡ് മോഷ്ടിച്ച് 45,000 രൂപ കൈക്കലാക്കുകയും സ്വർണമാല മോഷ്ടിച്ച് വഴിയിലുപേക്ഷിക്കുകയുമായിരുന്നു. പ്രതികളിലൊരാൾ നേരത്തേ പിടിയിലായിരുന്നു. ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ്കുമാർ, അഷ്റഫ്, ബാലചന്ദ്രൻ, ജയലാൽ, ജെയിംസ് എസ്.സി.പി.ഒ മാരായ സജീവ്, പ്രജേഷ് സി.പി.ഒമാരായ സുനീഷ്, അനു, ശ്യാം, രമേശ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story