Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:29 AM IST Updated On
date_range 6 April 2022 5:29 AM ISTകാഷ്യൂ കോർപറേഷന്‍, കാപെക്‌സ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ പഠന കമ്മിറ്റി
text_fieldsbookmark_border
കൊല്ലം: കാഷ്യൂ കോര്‍പറേഷന്‍, കാപെക്‌സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ കമ്മിറ്റി രൂപവത്കരിച്ചു. കശുവണ്ടി വ്യവസായികള്‍, തൊഴിലാളി യൂനിയന്‍ നേതാക്കള്‍, തൊഴിലാളികള്‍, കശുവണ്ടിരംഗത്തെ വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് തയാറാക്കാന്‍ നിർദേശം നല്‍കി. ആദ്യ യോഗം കമ്മിറ്റി അംഗവും കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാനുമായ എസ്. ജയമോഹന്‍റെ അധ്യക്ഷതയില്‍ നടന്നു. അംഗങ്ങളായി കാപക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കരപിള്ള, കാഷ്യൂ കോര്‍പറേഷന്‍-കാപെക്‌സ് മാനേജിങ് ഡയറക്ടര്‍ ഡോ. രാജേഷ് രാമകൃഷ്ണന്‍, യൂനിയന്‍ പ്രതിനിധികളായ കെ. രാജഗോപാല്‍, മുരളി മടന്തകോട്, ജി. ബാബു, സജി ഡി. ആനന്ദ്, ശൂരനാട് ശ്രീകുമാര്‍, സ്ഥാപന ഉടമകളായ ഡോ. ആര്‍.കെ. ഭൂദേഷ്, സതീഷ്‌കുമാര്‍, ഉദ്യോഗസ്ഥ പ്രതിനിധിയായി വിപിന്‍ എന്നിവരാണ് പ്രവര്‍ത്തിക്കുക. ഒറ്റത്തവണ തീര്‍പ്പാക്കല്‍ കൊല്ലം: കെ.എസ്.ഇ.ബി ലിമിറ്റഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക വരുത്തിയവര്‍ക്ക് പലിശ ഇളവോടെ നിവാരണം നടത്താം. മേയ് 20 വരെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസുകളില്‍ അപേക്ഷ നല്‍കാം. നിലവില്‍ ജപ്തി നടപടികള്‍ ആരംഭിച്ചിട്ടുളളതും കോടതിക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവക്കും കുടിശ്ശിക നിവാരണം നടത്താനും അവസരം പ്രയോജനപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story