Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓപറേഷൻ ഫോക്കസ് ...

ഓപറേഷൻ ഫോക്കസ് അലങ്കാര ലൈറ്റുകളും അനധികൃത മാറ്റങ്ങളും ക​ണ്ടെത്താൻ രാത്രികാല വാഹന പരിശോധന

text_fields
bookmark_border
രാത്രി ഏഴ്​ മുതൽ പുലർച്ച മൂന്ന്​ വരെയാണ് പരിശോധന കൊട്ടാരക്കര: വാഹനങ്ങളിൽ അലങ്കാര ലൈറ്റുകൾ അമിതമായി ഉപയോഗിച്ച് തീപിടിത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കി. ഓപറേഷൻ ഫോക്കസ് എന്ന പേരിൽ ചൊവ്വാഴ്​ച രാത്രി ആരംഭിച്ച പശിശോധന എട്ട്​, 12 തീയതികളിലും തുടരുമെന്ന്​ മോട്ടോർ വെഹിക്ക്​ൾസ്​ വകുപ്പ്​ ആർ.ടി.ഒ എൻഫോഴ്​സ്​മെന്റ് അറിയിച്ചു. രാത്രി ഏഴ്​ മുതൽ പുലർച്ച മൂന്ന്​ വരെയാണ് പരിശോധന. ആർ.ടി.ഒ, സബ് ആർ.ടി.ഒ ഓഫിസുകളിൽ നിന്ന് രണ്ട് എക്സിക്യൂട്ടിവ് ഉദ്യോഗസ്ഥരും എൻഫോഴ്​സ്​മെന്റ് വിഭാഗത്തിൽ നിന്ന് ഓരോ താലൂക്കിൽനിന്നുള്ള ടീമും പങ്കെടുക്കും. അലങ്കാര ലൈറ്റുകൾ, ഓഡിയോ, വിഡിയോ ഉപകരണങ്ങൾ എന്നിവയിൽ വയറിങ് ഫാർണസുകളിലും ബാറ്ററികളിലും വരുത്തുന്ന അനധികൃത മാറ്റം മൂലം വാഹനങ്ങൾ കത്തിനശിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ്​ പരിശോധന ആരംഭിച്ചത്. കണ്ണൂരിൽ നിന്നും കോളജ്​ വിദ്യാർഥികൾ വിനോദയാത്ര പോയ ബസ്​ ഗോവയിൽ ​െവച്ച്​ കത്തി നശിച്ചിരുന്നു. ക്രമക്കേടുകൾ കണ്ടെത്തുന്ന വാഹനങ്ങളിൽ നിന്ന് അനധികൃതമായി പിടിപ്പിച്ച ​െലെറ്റുകൾ, ഫിറ്റിങ് ഉപകരണങ്ങൾ എന്നിവ ഇളക്കി മാറ്റുന്നത് ഉടമയുടെ ഉത്തരവാദിത്തത്തിലാണ്. ശേഷം രജിസ്റ്ററിങ് അതോറിറ്റിക്ക് മുമ്പാകെ ഉടമ തന്നെ വാഹനം ഹാജരാക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഇത്തരം വാഹനങ്ങൾ ഹാജരാക്കാത്ത പക്ഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story