Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:28 AM IST Updated On
date_range 6 April 2022 5:28 AM ISTക്ഷയരോഗ പ്രതിരോധം; എൻ.എസ് സഹകരണ ആശുപത്രിയുടെ മാതൃക പഠിക്കാൻ അന്തർദേശീയ സംഘം
text_fieldsbookmark_border
കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയുടെ ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ മികവ് പഠിക്കാൻ ആരോഗ്യ മേഖലയിലെ അന്തർദേശീയ ഏജൻസികളുടെ പഠനസംഘം എത്തി. മൂന്ന് വർഷമായി ജില്ലയിലെ മികച്ച ടി.ബി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നത് എൻ.എസ് ആശുപത്രിയാണ്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡബ്ല്യു.ജെ.സി ഫൗണ്ടേഷനിലെയും (വില്യം ജെ. ക്ലിന്‍റൻ ഫൗണ്ടേഷൻ), ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീത്തിലെയും (ജോയന്‍റ് എഫോർട്ട് ഫോർ എലിമിനേഷൻ ഓഫ് ടി.ബി) പ്രതിനിധികൾ ചൊവ്വാഴ്ചയാണ് ആശുപത്രിയിലെത്തിയത്. പ്രതിനിധികളായ ഡോ. പ്രഭാകരൻ, വിദ്യ, ദീപക്, രാകേഷ് രാമചന്ദ്രൻ, ഡോ. റോഷ്ന സണ്ണി എന്നിവർ ആശുപത്രി സീനിയർ പൾമനോളജിസ്റ്റ് ഡോ. എസ്. സോണിയ, മറ്റ് ഡോക്ടർമാർ, ടെക്നീഷ്യൻമാർ എന്നിവരുമായി ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story