Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅറബിക് പഠനം നിവേദനം...

അറബിക് പഠനം നിവേദനം നൽകി

text_fields
bookmark_border
ചിത്രം- കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ പി.ജി കോഴ്സുകളിൽ അറബിക് വിഷയം ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വൈസ് ചാൻസലർ ഡോ. മുബാറക്ക് പാഷക്ക് നിവേദനം നൽകി. ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ അറബിക് പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ ആരംഭിക്കുന്നതിനും ബി.എഡ് കോഴ്സുകൾ ആരംഭിക്കുമ്പോൾ അറബിക് ഓപ്ഷൻ കൂടി ഉൾപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും നിവേദക സംഘം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, എം. സലാഹുദ്ദീൻ, നിഹാസ് കടയ്​ക്കൽ, അൻവർ പള്ളിക്കൽ, അൻസാർ ചിതറ, എം. സൈഫുദ്ദീൻ, മുഈനുദ്ദീൻ, നാദർഷ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story