Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസങ്കര ചികിത്സാരീതി...

സങ്കര ചികിത്സാരീതി അനുവദിക്കരുത്​ -ഐ.എം.എ

text_fields
bookmark_border
കൊല്ലം: വിവിധ ചികിത്സാ സമ്പ്രദായങ്ങളെ ചേർത്ത് സങ്കര ചികിത്സാ സമ്പ്രദായം നടപ്പാക്കാനുള്ള ദേശീയനയം അശാസ്ത്രീയവും പൊതുജനാരോഗ്യത്തെ ദോഷമായി ബാധിക്കുന്നതുമാണെന്ന്​ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അന്യോന്യം ബന്ധമില്ലാത്ത, വിവിധ മാനദണ്ഡങ്ങളിൽ അധിഷ്ഠിതമായ, ചികിത്സാ സമ്പ്രദായങ്ങളെ ഒന്നിച്ചാക്കി പുതിയ ഒരു ചികിത്സാരീതിയാക്കുന്നത്​ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ്​ ഡോ. സാമുവൽ കോശി, സെക്രട്ടറി ഡോ. ജോസഫ്​ ബനവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എം.ബി.ബി.എസ് യോഗ്യതയില്ലാത്തവർക്കും ആധുനിക വൈദ്യശാസ്ത്ര മേഖല കൈകാര്യം ചെയ്യാൻ ബ്രിഡ്ജ് കോഴ്സുകൾ വഴി അനുവാദം നൽകുന്ന സമ്പ്രദായവും ഒഴിവാക്കണം. ആശുപത്രി ആക്രമണങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെടുകയാണ്​. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്​മെന്‍റ്​ ആക്ട്​ കോവിഡ് പ്രതിസന്ധി അവസാനിക്കുന്നതുവരെ നടപ്പാക്കുന്നത്​ മാറ്റിവെക്കണമെന്നും ആവശ്യ​പ്പെട്ടു. സംസ്ഥാന ട്രഷറർ ഡോ. സിനി പ്രിയദർശിനി, ദക്ഷിണ മേഖല വൈസ്​ പ്രസിഡന്‍റ്​ ഡോ.വി. മോഹനൻ നായർ, ജില്ല ചെയർമാൻ ഡോ.എൻ.ശ്യാം എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story