Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതാലൂക്ക് ആശുപത്രിയിൽ...

താലൂക്ക് ആശുപത്രിയിൽ നോമ്പുതുറ ഒരുക്കി ഐ ക്യാപ്​

text_fields
bookmark_border
റമദാൻ വിശേഷം... പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ റമദാനിൽ ഒരുക്കുന്ന നോമ്പുതുറ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസം നൽകുന്നു. പുനലൂർ ആലഞ്ചേരി മുസ്​ലിം ജമാഅത്തിലെ അംഗങ്ങൾ ഉൾപ്പെട്ട സന്നദ്ധസംഘടനയായ ഇസ്​ലാമിക് കൾചറൽ അസോസിയേഷൻ ഓഫ് പുനലൂരാണ്​ (ഐ ക്യാപ്​) നോമ്പുതുറ ഒരുക്കുന്നത്​. കോവിഡ്​ കാരണം കഴിഞ്ഞ റമദാനിൽ താലൂക്ക് ആശുപത്രിയിൽ കഴിയുന്നവരിൽ നോമ്പുകാർക്ക് ആഹാരസാധനങ്ങൾ ലഭിക്കാനുണ്ടായ ബുദ്ധിമുട്ടാണ് ഐ ക്യാപ്പിന്‍റെ സേവനം ഈ രംഗത്തേക്ക് തിരിയാനിടയാക്കിയത്. ആശുപത്രി അധികൃതരുടെ സഹകരണത്തോടെ ഇത്തവണയും റമദാൻ മുഴുവൻ നോമ്പുതുറക്ക് ആവശ്യമായ വിഭവങ്ങൾ വിതരണം ചെയ്യും. ദിവസവും 300 നോമ്പുതുറ കിറ്റാണ് നൽകുന്നത്. ആശുപത്രി വളപ്പിലെ പ്രത്യേകം തയാറാക്കിയിരിക്കുന്ന കൗണ്ടറിൽ വൈകീട്ട് ആറിന് വിതരണം തുടങ്ങും. ഒരു ദിവസത്തെ നോമ്പുതുറക്ക് 8000 രൂപ വരെ ചെലവ് വരുന്നുണ്ടെന്ന് ഐ-ക്യാപ് ജനറൽ സെക്രട്ടറി സലീം പുനലൂർ പറഞ്ഞു. സംഘടനയിലെ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്താലാണ് നോമ്പുതുറ വിഭവങ്ങൾ ശേഖരിക്കുന്നത്. കഴിഞ്ഞ റമദാൻ അവസാനത്തിൽ 60 പേർക്ക് പെരുന്നാൾ കിറ്റും നൽകി. ഇത്തവണ കൂടുതൽ പ്രവർത്തനങ്ങളിലൂടെ റമദാൻ സജീവമാക്കാനുള്ള തയാറെടുപ്പിലാണ് പ്രവർത്തകർ. (ചിത്രംഈമെയിൽ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story