Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:41 AM IST Updated On
date_range 4 April 2022 5:41 AM ISTറേഷന്‍ മണ്ണെണ്ണ വിലയില്‍ വന്‍ വര്‍ധന: പൊതുവിതരണ സമ്പ്രദായം തകരും
text_fieldsbookmark_border
ശാസ്താംകോട്ട: റേഷന്‍ കടകളിലൂടെ മൂന്ന് മാസത്തിലൊരിക്കല്‍ വിതരണം ചെയ്യുന്ന മണ്ണൈണ്ണയുടെ വില കുത്തനെ ഉയര്‍ത്തിയ കേന്ദ്ര നടപടി സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം തകര്‍ക്കുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കുറ്റിയില്‍ ശ്യാം. മണ്ണെണ്ണയുടെ വില 59 രൂപയില്‍ നിന്ന് 81 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. വിഷു ഉള്‍പ്പെടെയുള്ള വിശേഷദിവസങ്ങള്‍ വരുന്ന ഈ മാസത്തില്‍ മെണ്ണണ്ണയുടെ സംസ്ഥാന വിഹിതം കൂട്ടി വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കായികപരിശീലനം ശാസ്താംകോട്ട: ടേക്ക് ഓഫ് സ്‌പോർട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന അവധിക്കാല സൗജന്യ കായികപരിശീലനം തിങ്കളാഴ്ച ആരംഭിക്കും. ഫുട്‌ബാള്‍, ക്രിക്കറ്റ്, ബേസ്ബാള്‍, ഹാന്‍ഡ് ബാള്‍, വോളിബാള്‍, അത്ലറ്റിക്സ്, കരാട്ടെ തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. ഡയറക്ടര്‍ ഡോ.എം.കെ. രാജുവിന്‍റെ നേതൃത്വത്തിലാണ് പരിശീലനം. ഫോണ്‍: 974769 20 69.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story