Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:41 AM IST Updated On
date_range 4 April 2022 5:41 AM ISTതെന്മലയിൽ 'ടേക് എ ബ്രേക്ക്' നിർമാണം പൂർത്തിയായി
text_fieldsbookmark_border
പുനലൂർ: തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കും മറ്റുമായുള്ള വിശ്രമകേന്ദ്രം നിർമാണം പൂർത്തിയായി. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് അനുവദിച്ച 20 ലക്ഷം രൂപ ചെലവിലാണ് തെന്മല പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ടേക് എ ബ്രേക്ക് കേന്ദ്രം നിർമിച്ചത്. ഡാം -തെന്മല റോഡിൽ കല്ലട പദ്ധതിയുടെ കാൻറീനോട് ചേർന്ന് കെ.ഐ.പിയാണ് കേന്ദ്രത്തിനാവശ്യമായ സ്ഥലം അനുവദിച്ചത്. എല്ലാവർക്കും ഉപയോഗിക്കാവുന്ന വിശ്രമ മുറികൾ, ഹാൾ, പ്രാഥമിക സൗകര്യങ്ങൾ, വാഹനപാർക്കിങ് തുടങ്ങിയവയുണ്ട്. ഇക്കോ ടൂറിസം മേഖലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിശ്രമ സൗകര്യം ഇല്ലാത്തത് വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. കേന്ദ്രം അടിയന്തരമായി തുറന്നുകൊടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. തടയണയിലെ മണ്ണ് നീക്കുന്നില്ല; ജലക്ഷാമം രൂക്ഷം പുനലൂർ: കഴുതുരുട്ടിയാറിലെ ഇടപ്പാളയം ലക്ഷംവീട് ഭാഗത്തെ തടയണപാലത്തിലെ മണ്ണും തടിയടക്കം അവശിഷ്ടങ്ങളും നീക്കാത്തതിനാൽ പരിസരത്തെ കിണറുകളിലടക്കം ജലക്ഷാമം രൂക്ഷമായി. ആറ്റിന്‍റെ കരയിലുള്ള നൂറുകണക്കിന് കുടുംബങ്ങളിലെ കിണറിൽ വേനൽക്കാലത്ത് വെള്ളം ലഭിക്കുന്നതിനായി ചെറുകിട ജലസേചന വകുപ്പാണ് ആറുവർഷം മുമ്പ് 3.71 കോടി രൂപ ചെലവിൽ തടയണ പാലം നിർമിച്ചത്. ഒരേ സമയം തടയണയും മുകളിലൂടെ മറുകരയിലെത്തുന്നതിന് ചെറിയ പാലവും എന്ന നിലക്കാണ് നിർമിച്ചത്. കഴിഞ്ഞ വെള്ളപ്പൊക്ക കാലത്ത് വനത്തിൽ നിന്നുള്ള മണ്ണും തടിയും ഇവിടെ വന്ന് അടിഞ്ഞതോടെ വെള്ളം കെട്ടിനിൽക്കാൻ ആഴമില്ലാതായി. ഇതോടെ, ഒഴുകിവരുന്ന വെള്ളം കെട്ടിനിൽക്കാതെ താഴേക്ക് പോകുന്നതോടെ ആറ് വറ്റിയ നിലയിലാണ്. വേനൽക്കാലത്ത് ഈ മേഖലയിലുള്ളവർ കുളിക്കാനും തുണി അലക്കാനും തടയണയിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ, പരിസരത്തെ കോളനിയിലെയടക്കം കിണറുകളിലും ആവശ്യത്തിന് വെള്ളമില്ലാതായി. പ്രളയത്തിൽ ആര്യങ്കാവ് പഞ്ചായത്തിൽ നികന്ന പലതോടുകളും അവശിഷ്ടം മാറ്റാൻ ചെറുകിട ജലസേചന വകുപ്പ് നടപടി നടന്നുവരികയാണ്. എന്നാൽ, കഴുതുരുട്ടിയിലെ തടയണപാലത്തിലെ മണ്ണും തടിയും നിക്കാൻ ചെയ്യാൻ അധികൃതർ തയാറായിട്ടില്ല. (ചിത്രംഈമെയിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story