Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:39 AM IST Updated On
date_range 4 April 2022 5:39 AM ISTഅമിനിറ്റി സെന്‍റർ പ്രവർത്തനമാരംഭിക്കാൻ നടപടിയില്ല
text_fieldsbookmark_border
അഞ്ചൽ: മലയോര ഹൈവേയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തീകരിച്ച വഴിയോര വിശ്രമകേന്ദ്രം ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിച്ചില്ല. അഞ്ചൽ - പുനലൂർ പാതയിൽ കുരുവിക്കോണം ജങ്ഷന് സമീപത്താണ് ആധുനിക സജ്ജീകരണങ്ങളുള്ള അമിനിറ്റി സെന്‍റർ നിർമിച്ചത്. പ്രവർത്തനവും പരിചരണവുമില്ലാത്തതിനാൽ പരിസരം കാടുകയറി തെരുവുനായ്ക്കളുടെ കേന്ദ്രമായി മാറി. മലയോര ഹൈവേ യാത്രികർക്ക് വിശ്രമിക്കുന്നതിനും ശൗചകർമങ്ങൾ നിർവഹിക്കുന്നതിനും സഹായകരമാകുന്നതിനുവേണ്ടിയാണ് അമിനിറ്റി സെന്‍റർ നിർമിച്ചത്. ചിത്രം. അഞ്ചൽ - പുനലൂർ പാതയിൽ പൊതുമരാമത്ത് വകുപ്പ് നിർമാണം പൂർത്തീകരിച്ച അമിനിറ്റി സൻെറർ (KE ACL - 2)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
