Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ വ്യാപാരി അറസ്റ്റിൽ

text_fields
bookmark_border
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വ്യാപാരിയെ പോക്സോ ആക്ട് പ്രകാരം പള്ളിത്തോട്ടം പൊലീസ്​ അറസ്റ്റ് ചെയ്തു. കൊല്ലം ജോനകപ്പുറം ഷംനാ മൻസിലിൽ നിന്നും വടക്കേവിള ഗോപാലശ്ശേരി ജി.വി നഗർ 10ൽ ഇടത്തോടത്ത് കിഴക്കതിൽ ഫൈസൽ (34) ആണ് പള്ളിത്തോട്ടം പൊലീസി‍ൻെറ പിടിയിലായത്. ഇയാളുടെ കടയിൽ സാധനം വാങ്ങാൻ വന്ന പെൺകുട്ടിക​ളോടാണ്​ ലൈംഗികാതിക്രമം നടത്തിയത്​. കൊല്ലം എ.സി.പി ജി.ഡി വിജയകുമാറി‍ൻെറ നിർദേശാനുസരണം പള്ളിത്തോട്ടം ഇൻസ്​പെക്ടർ ഫയാസി‍ൻെറ നേതൃത്വത്തിൽ എസ്.​ഐമാരായ സൂഖേഷ്, അനിൽബേസിൽ, മാത്യു, എ.എസ്.​ഐ ശ്രീകുമാർ, എസ്​.സി.പി.ഒ ഷീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്​ ചെയ്തു. യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ (ചിത്രം) ഇരവിപുരം: യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാളെ ഇരവിപുരം പൊലീസ്​ അറസ്റ്റ് ചെയ്തു. ഇരവിപുരം തട്ടാമല മൈകി നഗർ-15 കടറ്റംപള്ളി വീട്ടിൽ സെയ്ദലി (22) ആണ് പിടിയിലായത്. ജോലി കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്ന തെക്കേവിള ലക്ഷ്മി നഗർ-35 ദിലീപ് ഭവനിൽ ഗോകുൽ വിജയകുമാറിനെ സെയ്ദലിയും കൂടെ ഉണ്ടായിരുന്ന രണ്ടുപേരും ചേർന്ന് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇരവിപുരം ഇൻസ്​പെക്ടർ വി.വി. അനിൽകുമാറി‍ൻെറ നേതൃത്വത്തിൽ എസ്​.ഐ അരുൺഷാ, ജയേഷ്, എ.എസ്.​ഐ ഷാജി, സി.പി.ഒ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story