Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:35 AM IST Updated On
date_range 4 April 2022 5:35 AM ISTനാടകോത്സവത്തിന് തുടക്കം
text_fieldsbookmark_border
കൊല്ലം: സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവത്തിന് നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിൽ കെ.പി.എ.സി ലളിത നഗറിൽ തുടക്കമായി. എം.മുകേഷ് എം.എൽ.എ നാടകോത്സവം ഉദ്ഘാടനം ചെയ്തു. മേയർ പ്രസന്നാ ഏണസ്റ്റ് മുഖ്യാതിഥിയായി. അക്കാദമി വൈസ്‌ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി അക്കാദമി നടപ്പിലാക്കുന്ന അമേച്വര്‍ നാടക സംഘങ്ങള്‍ക്കുള്ള 50 ലക്ഷം രൂപ ധനസഹായപദ്ധതിയുടെ ഭാഗമായാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. കൗണ്‍സിലര്‍ എൽ. സിന്ധുറാണി, നടൻ ഇ.എ. രാജേന്ദ്രൻ, ഫ്രാൻസിസ് ടി. മാവേലിക്കര,പ്രകാശ് കലാകേന്ദ്രം പ്രസിഡന്‍റ് എച്ച്. രാജേഷ്, സെക്രട്ടറി മഹേഷ് മോഹൻ എന്നിവർ സാംസാരിച്ചു. നടൻ കൈനകരി തങ്കരാജിൻ്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരുന്നു യോഗം തുടങ്ങിയത്. തുടർന്ന് തിരുവനന്തപുരം നിരീക്ഷയുടെ അന്ധിക എന്ന നാടകം അവതരിപ്പിച്ചു.തിങ്കളാഴ്ച രാത്രി 7 ന് തിരുവനന്തപുരം അഭിനയയുടെ മിനുക്ക്ശാല എന്ന നാടകം അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story