Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരുനാഗപ്പള്ളി താലൂക്ക്...

കരുനാഗപ്പള്ളി താലൂക്ക് വികസനസമിതി ഉദ്യോഗസ്ഥ മേധാവികളില്ലാത്തതിൽ വിമർശനം

text_fields
bookmark_border
കരുനാഗപ്പള്ളി: താലൂക്ക് വികസന സമിതിയിൽ വകുപ്പ് തല ഉദ്യോഗസ്ഥർ പ​ങ്കെടുക്കാത്തത്​ കാരണം വികസന കാര്യങ്ങൾ വിലയിരുത്താൻ കഴിയുന്നില്ലെന്ന്​ വിമർശനം. സമിതിയിലെ പൊലീസ് അടക്കമുള്ള വകുപ്പുകളുടെ അഭാവം ജില്ല തല മേധാവികൾക്ക് റിപ്പോർട്ട് ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എമാർ അറിയിച്ചു. പഞ്ചായത്തുകളിലെ സ്ലോട്ടർ ഹൗസ്, ലൈഫ് പദ്ധതിയുടെ പ്രവർത്തനപുരോഗതി, പുതിയകാവ് നെഞ്ചുരോഗാശുപത്രി കെട്ടിടത്തിന്റെ കാലപ്പഴക്കം, സർക്കാർ പുറമ്പോക്ക് കൈയേറ്റം, പൊലീസ് പരിശോധനക്കിടയിലെ ഗതാഗതക്കുരുക്ക്, ആശുപത്രികളിലെ അഴിമതി, രാത്രികാല സാമൂഹികവിരുദ്ധ ശല്യം, സ്റ്റേ ബസ് സർവിസ് പുനരാരംഭിക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. പൊതുമരാമത്ത്​ നിർമാണങ്ങൾ സംബന്ധിച്ച വിഷയങ്ങൾക്ക് പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടിവ് എൻജിനീയർ മറുപടി പറഞ്ഞു. മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് മുൻസിപ്പൽ സെക്രട്ടറി വിശദീകരണം നൽകി. മുൻ യോഗങ്ങളിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രധാന പരാമർശങ്ങളായിരുന്ന ചവറ ഫയർ സ്റ്റേഷൻ സ്ഥലം കൈമാറ്റം, നീണ്ടകര പുത്തൻതുറ സ്കൂൾ സംബന്ധിച്ച് പരാമർശം, പുറമ്പോക്ക് കൈയേറ്റം, ഹൈവേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവക്ക്​ തഹസിൽദാർ മറുപടി പറഞ്ഞു. ചവറ എം.എൽ.എ സുജിത്ത് വിജയൻപിള്ള അധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ, എ.ഡി.എം എൻ. സജിതബീഗം, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സന്തോഷ് തുപ്പാശ്ശേരിൽ, ജില്ല പഞ്ചായത്തംഗങ്ങളായ അനിൽ എസ്. കല്ലേലിഭാഗം, സി.പി. സുധീഷ്കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. തഹസിൽദാർ പി. ഷിബു സ്വാഗതം പറഞ്ഞു. മുൻ താലൂക്ക് വികസന സമിതിയുടെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രവർത്തന പുരോഗതി വിവിധ വകുപ്പുകൾ വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story