Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:33 AM IST Updated On
date_range 4 April 2022 5:33 AM ISTരാജ്യപുരസ്കാർ അവാർഡ്
text_fieldsbookmark_border
കൊട്ടിയം: ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്‍റെ രാജ്യപുരസ്കാർ അവാർഡുകൾ തഴുത്തല നാഷനൽ പബ്ലിക് സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് ലഭിച്ചു. എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഷബ്ന, ആസിയാ ഷാനവാസ്, അഞ്ചാം ക്ലാസ് വിദ്യാർഥി അലൻ എറിക് ലാൽ എന്നിവരാണ് അവാർഡിന് അർഹരായത്. കാലടി ശ്രീ ശാരദ വിദ്യാലയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാർഡുകൾ വിതരണം ചെയ്തു. മികച്ച സേവനം കാഴ്ച വെച്ച സംസ്ഥാനത്തെ 21 മികച്ച സ്കൂളുകൾക്കും അവാർഡ് നൽകി. നാഷനൽ പബ്ലിക് സ്കൂളിനുള്ള അവാർഡ് സ്കൂൾ ചെയർമാനും എച്ച്.എസ്.ജി ജില്ല ചീഫ് കമീഷണറുമായ ഡോ.കെ.കെ. ഷാജഹാൻ ഏറ്റുവാങ്ങി. ട്രെയിനർ ഷിബു, ബിജി എന്നിവർ പങ്കെടുത്തു. യുവപ്രതിഭ പുരസ്കാരം ഇരവിപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം പട്ടത്താനം യുവ ക്ലബിന്. മുപ്പതിനായിരം രൂപയും സർട്ടിഫിക്കറ്റും ഉപഹാരവും മന്ത്രി ആന്‍റണി രാജുവിൽ നിന്ന് അപർണ സുനിൽ, അനുപമ, ആകാശ് അശോക്, പട്ടത്താനം സുനിൽ, ഷിബുലാൽ എന്നിവർ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story