Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:32 AM IST Updated On
date_range 4 April 2022 5:32 AM ISTപബ്ലിക് ലൈബ്രറിക്ക് പുസ്തക സമ്മാനവുമായി വിദ്യാർഥികൾ
text_fieldsbookmark_border
ഓച്ചിറ: ഓച്ചിറ പബ്ലിക് ലൈബ്രറിക്ക് നാഷനൽ സർവിസ് സ്കീം വിദ്യാർഥികളുടെ പുസ്തക സമ്മാനം. പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസിലെ നാഷനൽ സർവിസ് സ്കീം വിദ്യാർഥികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന 'അക്ഷരദീപം വായിച്ചു വളരാം' പദ്ധതിയുടെ ഭാഗമായാണ് പുസ്തകങ്ങൾ കൈമാറിയത്. സ്‌കൂളിൽ നിന്ന് വിരമിച്ച അധ്യാപിക ടി.ജി. തങ്കമണിയമ്മ 'അക്ഷരദീപം' പദ്ധതിയിലേക്ക് സംഭാവന ചെയ്ത 150ലധികം റഫറൻസ് പുസ്തകങ്ങളും എൻ.എസ്.എസ് വളന്‍റിയർമാർ ശേഖരിച്ച പുസ്തകങ്ങളുമാണ് നൽകിയത്. സ്‌കൂൾ മാനേജർ പ്രഫ. കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ബി. ഹരിമോഹൻ കുമാർ അധ്യക്ഷത വഹിച്ചു. പബ്ലിക് ലൈബ്രറി പ്രസിഡന്‍റ് എൻ. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി മുരളീധരൻ പിള്ള എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ജി. ജയശ്രീ, ടി.ജി. തങ്കമണിയമ്മ, പ്രഥമാധ്യാപിക പി. മായ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്. വിമൽകുമാർ, ലൈബ്രറി വനിതാവേദി പ്രസിഡന്‍റ് സിനി ഉണ്ണികൃഷ്ണൻ. കെ.ആർ. വത്സൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story