Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎക്സൈസ് റെയ്ഡ്: ആറ്...

എക്സൈസ് റെയ്ഡ്: ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കൊല്ലം: കരുനാഗപ്പള്ളി, ഓച്ചിറ ഭാഗങ്ങളിൽ നിന്ന്​ ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്​​റ്റിൽ. ഓച്ചിറ മേമന കാരലിൽ തറയിൽ വീട്ടിൽ അരുൺകൃഷ്ണൻ (31), തഴവാ കടത്തൂർ എൻ.എൻ. കോട്ടേജിൽ നിയാസ്​ (35) എന്നിവരാണ്​ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ പിടിയിലായത്​. കൊല്ലം സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ എക്സൈസ് ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഞ്ചാവിന്‍റെ ചില്ലറ വിൽപനക്കാരനായ അരുൺകൃഷ്ണനെ (31) രണ്ടര കിലോ കഞ്ചാവുമായി എക്സൈസ് ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സാഹസികമായാണ്​ പിടികൂടിയത്​. ഇയാൾ ഓച്ചിറയിൽ വിദ്യാർഥികൾക്കടക്കം കഞ്ചാവ് വിൽപന നടത്തിവരുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ​ ഓച്ചിറയിലെയും കരുനാഗപ്പള്ളിയിലെയും കഞ്ചാവ്മൊത്ത വിതരണക്കാരനായ നിയാസിനെ(35) കുറിച്ചുള്ള വിവരം ലഭിച്ചത്​. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ഇയാൾ മുമ്പ്​ നിരോധിത പുകയില ഉൽപന്നങ്ങളുടെ ജില്ലയിലെ മൊത്ത വിതരണക്കാരനായിരുന്നു. തമിഴ്നാട്ടിൽ നിന്ന്​ നേരിട്ട് കഞ്ചാവ് എത്തിക്കുന്നതാണ്‌ പതിവ്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ രണ്ടുലക്ഷം രൂപ വില വരും. എക്സൈസ് പ്രിവന്‍റിവ് ഓഫിസർ ആർ. മനു, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, അജിത്, ജൂലിയൻ ക്രൂസ്, നിഥിൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ റാസ്മിയ എന്നിവരും ​പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. കേസിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി.സുരേഷും അസി. എക്സൈസ് കമീഷണര്‍ വി.റോബര്‍ട്ടും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story