Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:28 AM IST Updated On
date_range 4 April 2022 5:28 AM ISTഭക്തിയും സാഹസികതയും ഒത്തുചേർന്ന ആനവാൽപ്പിടി ആവേശമായി
text_fieldsbookmark_border
കൊട്ടിയം: ഭക്തിയും സാഹസികതയും ഒത്തുചേരുന്ന ഉമയനല്ലൂർ ക്ഷേത്രത്തിലെ ആനവാൽപ്പിടി ആയിരങ്ങളുടെ സാന്നിധ്യത്തിൽ നടത്തി. ഉമയനല്ലൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചായിരുന്നു ചരിത്രപ്രസിദ്ധമായ ആനവാൽപ്പിടി. സുബ്രഹ്മണ്യന്‍റെയും ഗണപതിയുടെയും ലീലകളെ അനുസ്മരിക്കുന്നതാണ് ചടങ്ങ്. ശീവേലി എഴുന്നള്ളത്ത് കഴിഞ്ഞ് ഉച്ചക്ക് 12ന് ശേഷമാണ് ചടങ്ങ് നടന്നത്. കച്ച കയറും ചങ്ങലയും അഴിച്ചുമാറ്റി സ്വതന്ത്രനാക്കിയ ആനയെ നൈവേദ്യം നൽകി ആനക്കൊട്ടിലിൽ എത്തിച്ചു. തുടർന്ന് ഉമയനല്ലൂർ ഏലായിലെ വള്ളിയമ്പലം ലക്ഷ്യമാക്കി ആന ഓടി. ഓരോ കരയിൽ നിന്നുമായി തെരഞ്ഞെടുത്ത ഭക്തർ കാപ്പുകെട്ടി വ്രതാനുഷ്ഠാനത്തോടെ വന്ന ഭക്തരാണ് ആനവാൽ പിടി നടത്തിയത്. തൃക്കടവൂർ ശിവരാജു എന്ന ആനയാണ് ഇത്തവണ ഗജമുഖനായത്. വിദേശികളും സ്വദേശികളുമടക്കം ആയിരങ്ങളാണ് കാണാനെത്തിയത്. ആനവാൽപ്പിടിക്കുശേഷം മഹാപ്രസാദ ഊട്ടും നടന്നു. വൻ പൊലീസ് സുരക്ഷയോടെ പ്രത്യേകം സജ്ജീകരിച്ച ബാരിക്കേഡിനുള്ളിലാണ് ആനവാൽപ്പിടി നടന്നത്. പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, എലിഫന്‍റ് സ്ക്വാഡ് എന്നിവരുടെ സേവനവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story