Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:47 AM IST Updated On
date_range 3 April 2022 5:47 AM ISTചക്രസ്‌തംഭന സമരം
text_fieldsbookmark_border
കൊല്ലം: പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ് ബി.എസ്.എൻ.എൽ. ജില്ല കാര്യാലയത്തിനു മുന്നിൽ ചക്രസ്തംഭന സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഹർഷാദ് മുതിരപ്പറമ്പ് അധ്യക്ഷതവഹിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡന്‍റ് കൗഷിക് എം. ദാസ്, നെഫ്‌സൽ കാലത്തിക്കാട്, ഷാലു മുതിരപ്പറമ്പ്, ശരത് കുരീപ്പുഴ, സുൽഫി മുളങ്കാടകം, റമീസ് ഹുസൈൻ, വൈശാഖ് തേവള്ളി, ബിജിൻ തോമസ്, അലക്സ് കോശി തുടങ്ങിയവർ നേതൃത്വം നൽകി. മത്സ്യബന്ധനമേഖല പട്ടിണിയിൽ ഇരവിപുരം: ബോട്ടുകളിലും വള്ളങ്ങളിലും ഉപയോഗിക്കുന്ന മണ്ണെണ്ണ, ഡീസൽ എന്നിവയുടെ വിലവർധന മത്സ്യമേഖലയെ പട്ടിണിയിലേക്ക് നയിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി. പ്രസിഡന്‍റ് റാഫേൽ കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. മാൾക്കം ഇരവിപുരം അധ്യക്ഷതവഹിച്ചു, ഇസ്മയിൽകുഞ്ഞ്, അഭിലാഷ്, നാസിം കൂട്ടിക്കട, ബോബൻ പുല്ലിച്ചിറ, ഷെരീഫ് കണ്ടച്ചിറ, ജസ്റ്റിൻ മുക്കം, ഫാസിൽ മയ്യനാട്, റഫീഖ് പുത്തൻവീട്, സേവ്യർ കല്ലുമ്മൂട്, ഫ്രാൻസിസ് കളീലിൽ, ആന്‍റണി ജേക്കബ് കാക്കോട്ടൂമൂല തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story