Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:43 AM IST Updated On
date_range 3 April 2022 5:43 AM ISTവേനല്‍മഴ ശക്തം; കനത്ത നാശനഷ്ടം
text_fieldsbookmark_border
പത്തനാപുരം: വേനല്‍മഴ ശക്തമായതോടെ ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ നശിച്ചു. മരം വീണ് നാല് വീടുകൾ തകർന്നു. പത്തനാപുരം, തലവൂർ, വിളക്കുടി, പട്ടാഴി പഞ്ചായത്തുകളിലാണ് കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായത്. ആവണീശ്വരം കുണ്ടറപടി തിരുവോണം വീട്ടിൽ അജയകുമാർ, മഞ്ഞക്കാല ഗീത ഭവനത്തിൽ വിജയമ്മ, സത്യമുക്ക് ചന്ദ്രവിലാസത്തിൽ രാഘവൻ പിള്ള, കമുകുംചേരി ലളിത എന്നിവരുടെ വീടുകളാണ് തകർന്നത്. മരച്ചീനി, ചേന, വെറ്റില, പയർ, പടവലം, പാവൽ ഉൾപ്പെടെ കാർഷികവിളകൾ നശിച്ചു. പനംപറ്റ - പുനലൂർ പ്രധാനപാതയിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പത്തനാപുരം ഫയർഫോഴ്സ് യൂനിറ്റിലെ അംഗങ്ങളും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനരാരംഭിച്ചത്. പിടവൂർ, പനംപറ്റ, കമുകുംചേരി, പുളിവിള, പഴഞ്ഞീക്കടവ്, പട്ടാഴി, തലവൂർ, ആവണീശ്വരം മേഖലകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
