Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:39 AM IST Updated On
date_range 3 April 2022 5:39 AM ISTഅഹ് ലൻ യാ റമദാൻ പരിപാടി
text_fieldsbookmark_border
കുളത്തൂപ്പുഴ:എസ്.ഐ.ഒ ജില്ല കമ്മിറ്റിയും കുളത്തൂപ്പുഴ ടൗൺ മസ്ജിദ് ആൻഡ് ഇസ്‌ലാമിക് സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച അഹ്ലൻ യാ റമദാൻ പരിപാടി കുളത്തൂപ്പുഴ മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് എം. ജാഫർ ഹാജി ഉദ്‌ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വി.പി. റഷാദ് മുഖ്യ പ്രഭാഷണം നടത്തി. എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് അൽ അമീൻ അധ്യക്ഷതവഹിച്ചു. മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭ പുരസ്‌കാരം നേടിയ ബിരുദ വിദ്യാർഥിനി ആഷ്‌നക്ക് ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം കൺവീനർ ബദറുന്നിസ ഫലകം കൈമാറി. മദ്റസ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ അഹ്‌മദ് ഇർഷാദ്, എൻ. ഫാത്തിമ, എസ്. മുനാസിബ്, നൗറീൻ, മുഹമ്മദ് അർഷാദ്, സുധീർ, അയ്‌നു ഫാത്തിമ, ആമിർ സുഫിയാൻ എന്നിവർക്ക് സര്‍ട്ടിഫിക്കറ്റുകളും കാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീർ എ സൈനുദ്ദീൻ, ടൗൺ മസ്ജിദ് പ്രസിഡന്‍റ് ഷാജഹാൻ നെല്ലിമൂട്, സെക്രട്ടറി എം. അബ്ദുസ്സമദ്, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്‍റ് അസ്‌ലം കൊച്ചുകലുങ്ക്, ഏരിയ വൈസ് പ്രസിഡന്‍റ് ഷെഫീഖ് കൈതക്കാട്, മൗലവി എം.എം. ഇല്യാസ്, എസ്.ഐ.ഒ ഏരിയ പ്രസിഡന്‍റ് മുഹമ്മദ് യാസീൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: KE KULP1: എസ്.ഐ.ഒ കൊല്ലം ജില്ല കമ്മിറ്റിയും കുളത്തൂപ്പുഴ ടൗൺ മസ്ജിദ് ആൻഡ് ഇസ്‌ലാമിക് സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച അഹ് ലൻ യാ റമദാൻ സംഗമത്തിൽ സംസ്ഥാന സെക്രട്ടറി വി.പി. റഷാദ് മുഖ്യപ്രഭാഷണം നടത്തുന്നു (മെയിലില്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story