Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓടനാവട്ടം-വാളകം റോഡ്...

ഓടനാവട്ടം-വാളകം റോഡ് നാടിന്‌ സമർപ്പിച്ചു

text_fields
bookmark_border
കൊട്ടാരക്കര : സർക്കാറിന്‍റെ 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കൊട്ടാരക്കര മണ്ഡലത്തിലെ ഓടനാവട്ടം - വാളകം റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്തെ പണി പൂർത്തിയാക്കിയ മറ്റ് 50 റോഡുകളുടെ ഉദ്​ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. മന്ത്രി കെ.എൻ. ബാല​ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഉമ്മന്നൂരിൽ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹർഷകുമാർ നിർവഹിച്ചു. ഉമ്മന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അലക്സാണ്ടർ അധ്യക്ഷതവഹിച്ചു. മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച വിവിധ പ്രവൃത്തികളെ സംബന്ധിച്ച് മന്ത്രി കെ.എൻ. ബാല​ഗോപാലിന്‍റെ പ്രതിനിധി സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ വിശദീകരിച്ചു. ജില്ല പ‍ഞ്ചായത്ത് അം​ഗങ്ങളായ ജയശ്രീ വാസുദേവൻപിള്ള, ബ്രിജേഷ് ഏബ്രഹാം, ബ്ലോക്ക് പ‍ഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബെൻസി റെജി, പഞ്ചായത്ത് അം​ഗം എസ്. സിന്ധു, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ബേബി പ‍ടിഞ്ഞാറ്റിൻകര, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ എസ്. ശാരി, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ജമാൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഓടനാവട്ടം-വാളകം റോഡിൽ ഉമ്മന്നൂർ പഞ്ചായത്ത് ഓഫിസ് മുതൽ വാളകം ജങ്ഷൻ വരെയുള്ള നാലര കിലോമീറ്റർ മൂന്നു കോടി രൂപ വിനിയോ​ഗിച്ചാണ് പണി പൂർത്തിയായത്. അഞ്ചര മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് നിർമിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story