Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:33 AM IST Updated On
date_range 3 April 2022 5:33 AM ISTസ്വകാര്യ ബസിൽ മോഷണം: രണ്ട് തമിഴ് യുവതികൾ പിടിയിൽ
text_fieldsbookmark_border
കൊല്ലം: നഗരത്തിലെ സ്വകാര്യ ബസിൽ മോഷണം നടത്തിയ തമിഴ് യുവതികളെ പൊലീസ് പിടികൂടി. കോയമ്പത്തൂർ റെയിൽവേ കോളനിയിൽ 24/എ യിൽ കൗസല്യ (22), റെയിൻബോ കോളനിയിൽ ഭവാനി (28, ശാന്തി) എന്നിവരാണ് പിടിയിലായത്. ഇളമ്പള്ളൂരിൽ നിന്ന് കൊല്ലത്തേക്ക് വന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത സ്ത്രീകളുടെ സ്വർണമാലകൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഇവർ പിടിയിലായത്. കടപ്പാക്കട െവച്ച് സ്വർണമാല നഷ്ടപ്പെട്ട സരസ്വതി ബസിൽ നിലവിളിച്ചതിനെ തുടർന്ന് അടുത്തിരുന്ന റഷീദയുടെ മാലയും നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടു. ഈ സമയം ശങ്കേഴ്സ് ആശുപത്രി ജങ്ഷനിൽ എത്തിയ ബസിൽ നിന്ന് രണ്ട് സ്ത്രീകൾ ഇറങ്ങാൻ ശ്രമിച്ചു. സംശയം തോന്നിയ യാത്രക്കാരായ സ്ത്രീകളും ബസ് ജീവനക്കാരും ചേർന്ന് ഇവരെ തടഞ്ഞ് െവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലെത്തത്തിയ പിങ്ക് പൊലീസും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്ന് ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. പൊട്ടിച്ച് മോഷ്ടിച്ചെടുത്ത സ്വർണമാലകൾ പൊലീസ് കണ്ടെടുത്തു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ബാലചന്ദ്രൻ, അഷറഫ്, എ.എസ്.ഐ മിനുരാജ്, എസ്.സി.പി.ഒ ജലജ, സി.പി.ഒ സജീവ് എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു. കാപ്പ ചുമത്തി ജയിലിലടച്ചു ചാത്തന്നൂർ: മദ്യം, മയക്ക്മരുന്ന്, അടിപിടി കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പരവൂർ കുറുമണ്ടൽ പൂക്കുളം സൂനാമി കോളനി ഫ്ലാറ്റ് നമ്പർ ഏഴ്, വീട് നമ്പർ 60 ൽ കലേഷ് (30) ആണ് കാപ്പ പ്രകാരം പിടിയിലായത്. പരവൂർ, കൊട്ടിയം, പള്ളിത്തോട്ടം, ശക്തികുളങ്ങര എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മയക്ക്മരുന്ന് കേസുകളിലും അടിപിടി കേസുകളിലും ഉൾപ്പെട്ടയാളാണ് ഇയാൾ. കൊല്ലത്തെ വിവിധ പൊലീസ്, എക്സൈസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 16 ഓളം കേസുകൾ നിലവിലുണ്ട്. മുമ്പ് ഒരു തവണ കാപ്പ ചുമത്തി ജയിലിലാക്കിയിട്ടുണ്ട്. വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാലാണ് ഇയാൾക്കെതിരെ ജില്ല പൊലീസ് മേധാവി ടി. നാരായണൻ കാപ്പ ചുമത്തുന്നതിന് കലക്ടർ അഫ്സാന പർവീണിന് റിപ്പോർട്ട് നൽകിയത്. പരവൂർ ഇൻസ്പെക്ടർ എ.നിസാർ, എസ്.ഐമാരായ നിതിൻ നളൻ, പി. പ്രദീപ്, എ.എസ്.ഐ രമേഷ്, എസ്.സി.പി.ഒ മുഹമ്മദ് ഷാഫി, സി.പി.ഒമാരായ സായിറാം, ലിജു എന്നിവരടങ്ങിയ സംഘമാണ് കലേഷിനെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story