Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറമദാൻ വിശേഷം

റമദാൻ വിശേഷം

text_fields
bookmark_border
കൊല്ലം: ഉപേക്ഷിക്കപ്പെടുന്ന ഭൗതിക സൗകര്യങ്ങൾക്ക് ഫലമായി അനുഗ്രഹങ്ങൾ തേടിയെത്തുന്ന പുണ്യ മാസത്തിനെ സ്വീകരിച്ച്​ വിശ്വാസികൾ. ആത്മീയ നിർവൃതിയുടെ ദിനങ്ങൾക്ക്​ തുടക്കമിട്ട്​ റമദാൻ എത്തിയതോടെ അത്താഴം കഴിച്ച്​​​ വ്രതശുദ്ധിയിലേക്ക്​ വിശ്വാസികൾ ഉണർന്നു. അന്നപാനീയങ്ങൾ ഉപേക്ഷിച്ചുള്ള ദിനചര്യയിൽ ഖുറാൻ പാരായണവും കാരുണ്യ പ്രവൃത്തികളും ഉൾപ്പെടെ സ്രഷ്ടാവിലേക്ക്​ അടുപ്പിക്കുന്ന നന്മകളിലൂടെയുള്ള സഞ്ചാരമാണ്​ ഇനി. വിശ്വാസികളെ സ്വീകരിക്കാൻ പള്ളികളെല്ലാം നേരത്തേ ഒരുങ്ങിയിരുന്നു. കോവിഡ്​ തീർത്ത ഇടവേളക്കുശേഷം പള്ളികളിൽ തറാവീഹ് നമസ്കാരവും ഇത്തവണ കൂടുതൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെ നടത്താനാണ്​ ലക്ഷ്യമിടുന്നത്​. പള്ളികളുടെ ശുചീകരണവും നോമ്പുതുറക്കുള്ള ക്രമീകരണങ്ങളും നേരത്തേ പൂർത്തിയായി. സ്ത്രീകൾക്ക്​ തറാവീഹ്​ നമസ്കാരത്തിന്‍റെ ഭാഗമാകുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്​. വീടുകളിലും ഒരുക്കങ്ങൾ പൂർത്തിയാക്കി ആദ്യ നോമ്പുതുറക്ക്​ ഒത്തുകൂടാനുള്ള കാത്തിരിപ്പിലാണ്​. ഇനി ഓരോ നിമിഷവും പൂർണമായ ദിനരാത്രങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story