Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേശീയ ബിസിനസ് ആശയ...

ദേശീയ ബിസിനസ് ആശയ മത്സരത്തിൽ ഇടംപിടിച്ച് മലയാളി വിദ്യാർഥി

text_fields
bookmark_border
കൊല്ലം: അടൽ ഇ​െന്നാവേഷൻ മിഷന്‍റെ ദേശീയതല ബിസിനസ് ആശയ മത്സരത്തിൽ മികച്ച 20ൽ ഇടംപിടിച്ച് മലയാളി വിദ്യാർഥി. അടൽ ടിങ്കറിങ്​ ലാബ് വിദ്യാർഥികൾ സമർപ്പിച്ച ബിസിനസ് ആശയങ്ങളിൽ നിന്ന്​ പുതിയകാവ് അമൃത വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥി കാർത്തിക് രാജ് നിർമിച്ച എഡ്ടെക് ബിസിനസ് ആശയമാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​. 9000ത്തിലധികം മത്സരാർഥികൾ സമർപ്പിച്ച ആശയങ്ങളിൽ നിന്നാണ് മികച്ച 20 ആശയങ്ങൾ ​െതരഞ്ഞെടുത്തത്. നഗരങ്ങളിലെ താഴ്ന്ന വരുമാനമുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്ന വെബ് പോർട്ടലായ 'എഡ്യുഈസി' എന്ന പേരിൽ ഒരു ബഹുഭാഷാ എഡ്ടെക്കിനായാണ് കാർത്തിക് ബിസിനസ് ആശയം സമർപ്പിച്ചത്. കെ.എം.എം.എൽ യൂനിയൻ പ്രസിഡന്‍റ്​ സ്ഥാനം സതീശൻ രാജിവെക്കണം- സി.ഐ.ടി.യു കൊല്ലം: പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളെ തള്ളിപ്പറയുകയും കോൺഗ്രസുമായി ഐ.എൻ.ടി.യു.സിക്ക് യാതൊരു ബന്ധവുമില്ലെന്ന് പറയുകയും ചെയ്ത വി.ഡി സതീശൻ കെ.എം.എം.എൽ യൂനിയൻ പ്രസിഡന്‍റ്​ സ്ഥാനം രാജിവെക്കണമെന്ന് സി.ഐ.ടി.യു. കെ.എം.എം.എല്ലിൽ തൊഴിലാളി യൂനിയനായ ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് യൂനിയൻ പ്രസിഡന്‍റാണ് സതീശൻ. അദ്ദേഹം സ്ഥാനം രാജി ​െവക്കുകയും തൊഴിലാളികളോട് മാപ്പുപറയുകയും ചെയ്യണമെന്ന് സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ ബി. തുളസീധരകുറുപ്പും സെക്രട്ടറി എസ്. ജയമോഹനും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story