Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:41 AM IST Updated On
date_range 2 April 2022 5:41 AM ISTവീടുകയറി ആക്രമണം: ഒരാൾകൂടി പിടിയിൽ
text_fieldsbookmark_border
കിളികൊല്ലൂർ: ഉത്സവത്തിനിടെ ഭാര്യയെ ശല്യം ചെയ്തവർക്കെതിരെ പൊലീസിൽ പരാതിപ്പെട്ട ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ച സംഘത്തിലെ ഒരാളെക്കൂടി കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തിനാംകുളം തറയിൽ പുത്തൻവീട്ടിൽ ടി. വിജയകുമാർ ആണ് (42) പിടിയിലായത്. സംഭവത്തിനു ശേഷം കായംകുളത്ത് ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. തുടർന്ന് തിരികെ വീട്ടിലേക്ക് വരുന്ന വഴി സിറ്റി പൊലീസ് കമീഷണർ ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്നാണ് അറസ്റ്റ്. സംഘത്തിലുൾപ്പെട്ട അഞ്ചുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ, എസ്.ഐ മാരായ എ.പി. അനീഷ്, സന്തോഷ്, ജയൻ കെ. സക്കറിയ, അൻസർഖാൻ, മധു സി.പി.ഒമാരായ സുധീർ, അനീഷ്, സാജ്, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് വിജയകുമാറിനെ പിടികൂടിയത്. ക്ഷേമപദ്ധതികളില്‍ അംഗമാകാം കൊല്ലം: കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡിന്‍റെ പരിധിയില്‍ ജില്ലയിലെ അണ്‍ അറ്റാച്ച്ഡ്, അറ്റാച്ച്ഡ് ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്ത 26(എ) കാര്‍ഡ് നേടിയ എല്ലാ ചുമട്ടുതൊഴിലാളികള്‍ക്കും അസംഘടിത ക്ഷേമ പദ്ധതിയില്‍ അംഗത്വം നേടുന്നതിനും ഇ- ശ്രം രജിസ്‌ട്രേഷന്‍ നടത്തുന്നതിനും അവസരം. 26(എ) കാര്‍ഡ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന ആധികാരിക രേഖ എന്നിവ സഹിതം ജില്ല ഓഫിസുമായി ബന്ധപ്പെടണമെന്ന് ചെയര്‍പേഴ്‌സൻ അറിയിച്ചു. ഫോണ്‍: 0474 2749048, 8075333190.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story